ബെംഗളൂരു: ഗവൺമെൻറ് കോളേജ് മടപ്പള്ളിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളൂരു സംഘടനയായ മെക്കാബ് കുടുംബസംഗമം സംഘടിപ്പിച്ചു. മുതിർന്ന പൂർവ്വ വിദ്യാർത്ഥിയും മടപ്പള്ളി കോളേജിലെ മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായ അഡ്വ. സത്യൻ പുറമേരി സംഗമം ഉദ്ഘാടനം ചെയ്തു. ഇസിഎ ഹാൾ ഇന്ദിരനഗറിൽ നടന്ന ചടങ്ങിൽ മെക്കാബ് പ്രസിഡൻറ് അഡ്വ .പ്രമോദ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വേണുഗോപാൽ ജി , ഷിനോദ് പി യു , സദാനന്ദൻ വി , രാഗേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിചയപ്പെടൽ, ഓർമ്മകൾ അയവിറക്കൽ ,ക്വിസ് മത്സരം, വിവിധ ഗെയിംസ് ,…
Read MoreTag: karnataka
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു
ബെംഗളൂരു: ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ കയറി വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു. രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഉദ്യാവര്‍ കുഞ്ചത്തൂര്‍ സ്വദേശി സഈദ് കെ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ രിഫാഈ ആണ് മരിച്ചത്. ഉപ്പള ഹിദായത് നഗറിലെ ബശാര്‍ അഹ്‌മദിനാണ് ഗുരുതരമായി പരുക്കേറ്റത്. കണ്ണൂര്‍ സ്വദേശികളായ ഫാത്തിമ, രേവതി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കര്‍ണാടക തലപ്പാടിക്കടുത്ത കൊല്യയിലെ അഡ്കയ്ക്ക് സമീപമായിരുന്നു ഞായറാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം വിട്ട് റോഡിലെ…
Read Moreനായയെ ചാക്കിലാക്കി ക്രൂരമായി തല്ലിക്കൊന്നു, ഹോസ്റ്റൽ വാർഡൻമാർക്കെതിരെ പ്രതിഷേധം
ബെംഗളൂരു : കര്‍ണാടക ഉഡുപ്പിയില്‍ നായക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കടപ്പാടി ശിര്‍വ ബണ്ടക്കലിലെ മാധവ വാദിരാജ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്‍റ് കോളജിന്‍റെ ഹോസ്‌റ്റല്‍ പരിസരത്താണ് ഈ ക്രൂരത അരങ്ങേറിയത്. കോളജിലെ ഹോസ്‌റ്റല്‍ വാര്‍ഡന്‍മാരായ രാജേഷും നാഗരാജുമാണ് മിണ്ടാപ്രാണിയോട് കൊടും ക്രൂരത കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് അക്രമികള്‍ക്ക് നേരെ ഉയരുന്നത്. നായയെ ഒരു ചാക്കിലാക്കിയ ശേഷം വടികൊണ്ട് നാഗരാജും രാജേഷും ചേര്‍ന്ന് അടിച്ചാണ് അതിനെ കൊലപ്പെടുത്തുന്നത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreശ്രീരംഗപട്ടണ ബൈപാസ് ഗതാഗതത്തിനായി തുറന്നു നൽകി
ബെംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗപാതയിലെ ശ്രീരംഗപട്ടണ ബൈപാസ് ഗതാഗതത്തിനായി തുറന്നുനല്‍കി. ഏഴു കി.മീ. ദൈര്‍ഘ്യമുള്ള ബൈപാസിന്‍റെ നിര്‍മാണം പൂര്‍ത്തിയായെന്ന് മൈസൂരു-കുടക് എം.പി പ്രതാപസിംഹ ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ ശ്രീരംഗപട്ടണ ടൗണ്‍ ഒഴിവാക്കി വാഹനങ്ങള്‍ക്ക് യാത്രചെയ്യാം. പാതയിലെ മറ്റു ബൈപാസുകളായ മണ്ഡ്യ, രാമനഗര, ചന്നപട്ടണ ബൈപ്പാസുകള്‍ നേരത്തേ തുറന്നിരുന്നു
Read Moreഅടുത്ത മാസത്തോടെ കേരളത്തിലേക്ക് കർണാടക ആർടിസി യുടെ കൂടുതൽ സർവീസുകൾ
ബെംഗളൂരു: ഫെബ്രുവരി മാസത്തോടെ കർണാടക ആർടിസി കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ഇതോടെ മലബാർ മേഖലയിലേക്കുള്ള സെർവീസുകളുടെ എണ്ണം ആറ് ആകും. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കു നോൺ എസി സ്ലീപ്പറും മൈസുരുവിൽ നിന്ന് കോഴിക്കോട് വഴി എറണാകുളത്തേക്ക് എസി സ്ലീപ്പർ സർവീസുമാണ് ആരംഭിക്കുന്നത്. ഒപ്പം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കും എസി സ്ലീപ്പർ സർവീസ് തുടങ്ങും. സംസ്ഥാന ബജറ്റിന് മുന്നോടിയായി ബസുകൾ നിരത്തിൽ ഇറങ്ങും. കർണാടക ആർടിസി കൂടുതൽ സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കുമ്പോഴും കേരള ആർടിസിക്ക് മലബാർ മേഖലയിലേക്ക് സ്ലീപ്പർ സർവീസുകൾ…
Read Moreതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല ; ബി. എസ് യെദിയൂരപ്പ
ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി. എൺപത് വയസായെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ബിജെപിയുടെ വളർച്ചയ്‌ക്കായി സംസ്ഥാനമൊട്ടാകെ താൻ സഞ്ചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ തന്നെ ക്ഷണിച്ചിരുന്നു. കർണാടകയിൽ അധികാരം, പദവി, ബഹുമാനം എന്നിങ്ങനെ എല്ലാം പാർട്ടി തനിക്ക് നൽകി. ഇനി പാർട്ടിക്ക് അത് മടക്കി നൽകുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും അതിനാൽ താൻ സംസ്ഥാനമൊട്ടാകെ യാത്രയ്‌ക്കൊരുങ്ങുമെന്നും യെദിയൂരപ്പ…
Read Moreജെഡിഎസി നെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ
ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച രാവിലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സംസ്ഥാനത്ത് എത്തിയത്. റോഡ് ഷോയില്‍ പങ്കെടുത്ത അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചു. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും കുടുംബവാഴ്ച രാഷ്‌ട്രീയത്തിനെതിരെ ആഭ്യന്തര മന്ത്രി ആഞ്ഞടിച്ചു. ഗാന്ധി കുടുംബത്തെ ആരതി ഉഴിഞ്ഞുകൊണ്ടിരിക്കലാണ് കോണ്‍ഗ്രസിന്റെ ഏകപ്രവൃത്തി. ജെഡിഎസ് ആണെങ്കില്‍ മുത്തച്ഛനെയും മകനെയും പേരക്കുട്ടികളെയും ഭാര്യമാരെയും പേരക്കിടാങ്ങളുടെ-കുട്ടികളെയും തുടങ്ങി കുടുംബത്തിലെ എല്ലാവരെയും തിരഞ്ഞുപിടിച്ച് മത്സരിപ്പിക്കുന്ന തിരക്കിലാണെന്നും അമിത് ഷാ ആരോപണം ഉയര്‍ത്തി.
Read Moreബിജെപി വിട്ട് കോൺഗ്രസിൽ ചേരും : എച്ച് വിശ്വനാഥ്
ബെംഗളൂരു: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.സിയും മുതിര്‍ന്ന നേതാവുമായ എച്ച്.വിശ്വനാഥ്. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരോട് സംസാരിച്ച ശേഷമാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019ല്‍ സഖ്യസര്‍ക്കാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് ജനതാദള്‍ എസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്‍റായ ഇദ്ദേഹം. തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയോട് തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും വിശ്വനാഥ് വ്യക്തമാക്കി. ‘വ്യക്തിപരമായി ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. നിയമപഠനം…
Read Moreതെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കും ; ശരത് പവാർ
ബെംഗളൂരു: കർണാടക ബി.ജെ.പി.യുടെ നിയന്ത്രണത്തിൽ നിന്ന് വഴുതിമാറിയെന്നും അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കുമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി പ്രസിഡൻറ് ശരദ് പവാർ. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇത് സംബന്ധിച്ച് ഇദ്ദേഹം പ്രസ്താവന നടത്തിയത്. അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ ബി.ജെ.പി അധികാരത്തിലുണ്ടാകില്ലെന്നതിന് കൃത്യമായ തെളിവുകളുണ്ട്. പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുനിർത്താനും ഐക്യമുന്നണി രൂപീകരിക്കാനും ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സംസ്ഥാനത്ത് വിവിധ പ്രാദേശിക പ്രശ്‌നങ്ങളുണ്ട്. അവ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്’ പവാർ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമീപകാലത്ത് അഭിപ്രായ സർവേയിൽ തെളിഞ്ഞതാണെന്നും…
Read Moreബിജെപി സർക്കാർ രാജ്യത്തിന്റെ അഭിമാനം ഉയർത്തി : അമിത് ഷാ
ബെംഗളൂരു: ബി.ജെ.പി സർക്കാർ ആഗോളതലത്തിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടകയിലെ കുണ്ടഗോളയിൽ ബി.ജെ.പി.യുടെ പ്രചാരണ പരിപാടിയായ വിജയ സങ്കൽപ അഭിയാന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രി പ്രവർത്തിച്ചു. ആർട്ടിക്കിൾ 370 നീക്കം ചെയ്തു രാമക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. കോൺഗ്രസ് ഗാന്ധി കുടുംബത്തിന്റെ കാര്യം മാത്രമാണ് നോക്കുന്നതെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ കേന്ദ്രം നൽകുന്ന അവസരങ്ങൾ…
Read More