ബെംഗളൂരു: കന്നഡ വിദ്യാർഥികളോട് ഹിന്ദി സംസാരിക്കാൻ നിർബന്ധിച്ച സംഭവത്തില്‍ മലയാളി ഹോസ്റ്റൽ വാർഡന്‍ അറസ്റ്റിൽ.
ബെന്നാർഘട്ട റോഡിലെ എഎംസി എൻജിനീയറിങ് കോളജിലെ പി.വി.സുരേഷ് ആണ് അറസ്റ്റിലായത്. ശുചിത്വമില്ലായ്മയെക്കുറിച്ചു പരാതി നൽകാനെത്തിയ വിദ്യാർഥികൾ കന്നഡയിൽ സംസാരിച്ചതോടെ ക്ഷുഭിതനായ സുരേഷ് ഹിന്ദിയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചു എന്ന പരാതിയെ തുടര്‍ന്ന് ബെന്നാർഘട്ട പോലീസ് ആണ് കേസ് എടുത്തത്. അറസ്റ്റിലായ സുരേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കാമ്പസിൽ കന്നഡ സംസാരിക്കരുതെന്നും വീട്ടിൽ പോയി സംസാരിക്കണമെന്നും പറഞ്ഞു. കയർത്തു സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
ഇതേ തുടർന്നായിരുന്നു നടപടി. വിമുക്ത ഭടനാണ് പി.വി. സുരേഷ്. ഇദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കിയതായി കോളെജ് മാനേജ്മെന്റ് അറിയിച്ചു.
സംഭവത്തിൽ കന്നഡ വികസന അതോറിറ്റി (കെഡിഎ) ചെയർപേഴ്‌സൺ പുരുഷോത്തമ ബിലിമലെ കോളേജ് പ്രിൻസിപ്പലിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കന്നഡ അനുകൂല സംഘടനകൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.