സിദ്ധരാമയ്യയെ ടിപ്പു സുൽത്താനായി ചിത്രീകരിച്ചുള്ള പുസ്തകം, പരാതിയുമായി കോൺഗ്രസ്‌ 

ബെംഗളുരു : സിദ്ധരാമയ്യയെ ടിപ്പു സുൽത്താനായി ചിത്രീകരിച്ചുള്ള പുസ്തകം പുറത്തിറക്കാന്‍ കര്‍ണാടക ബിജെപി മന്ത്രി. സിദ്ധരാമയ്യയുടെ ഭരണകാലത്തെക്കുറിച്ച്‌ ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതാണ് പുസ്തകം. സിദ്ധരാമയ്യയെ ടിപ്പുസുല്‍ത്താന്‍റെ വേഷത്തില്‍ ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണാണ് പുസ്തകത്തിന്‍റെ കവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്‍റെ ഭരണകാലത്ത് ശരിഅത്ത് നിയമം നടപ്പാക്കാനും ഹലാല്‍ നിര്‍ബന്ധമാക്കാനും സിദ്ധരാമയ്യ തീരുമാനിച്ചിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. പുസ്തകത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പുസ്തകം അപകീര്‍ത്തികരമാണെന്നും പ്രസിദ്ധീകരണം തടയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. തന്നെക്കുറിച്ച്‌ ഒന്നും പറയാനില്ലാത്ത ബിജെപി പരാജയഭീതി മൂലം ഇല്ലാത്ത ആരോപണങ്ങളുന്നയിക്കുന്നുവെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.…

Read More

ബിഎംടിസി യിൽ താത്കാലിക നിയമനം

ബെംഗളൂരു: 1000 ഡ്രൈവർമാരെ നിയമിക്കാൻ സ്വകാര്യ ഏജൻസിയിൽ നിന്നും അപേക്ഷ ക്ഷണിച്ച് ബിഎംടിസി. പുതിയ നിയമത്തിലൂടെ ഡ്രൈവർമാരുടെ ക്ഷാമം പരിഹരിക്കാൻ ആണ് ലക്ഷ്യം. ഡ്രൈവർമാരുടെ എണ്ണം വർധിക്കുന്നതോടെ നഗരത്തിലെ മുഴുവൻ സർവീസുകളും പ്രവർത്തനക്ഷമമാകും. ബിഎംടിസി യുടെ 5 സോണുകളിലായി 200 ഡ്രൈവർമാരെ വീതമാകും നിയമിക്കുക. 11 മാസം ആയിരിക്കും ഓരോ ഡ്രൈവർമാരുടെയും കാലാവധി. 6800 ബസുകളിൽ 5700 ബസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ബസുകൾ സർവീസ് നടത്തി വരുമാനം വർധിപ്പിക്കാൻ ആണ് ബിഎംടിസി യുടെ…

Read More

മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോലാർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഡി. കെ ശിവകുമാറുമായുള്ള പോരിനിടെയാണ് കോലാറിലെ റാലിയിൽ സിദ്ധരാമയ്യയുടെ പ്രഖ്യാപനം. 2018 ലെ തെരെഞ്ഞെടുപ്പിൽ താൻ വിജയിച്ച സീറ്റായ ബദാമിയിൽ മത്സരിക്കാനുള്ള സാധ്യത നേരത്തെ തന്നെ സിദ്ധരാമയ്യ തള്ളിയിരുന്നു. കോൺഗ്രസ്‌ ഇതുവരെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടിട്ടില്ല.

Read More

സംസ്ഥാന സർക്കാർ സാഹിത്യോത്സവത്തിൽ നിന്നും ദളിത് എഴുത്തുകാരെ ഒഴിവാക്കിയതിൽ പ്രതിഷേധം 

ബെംഗളൂരു: കർണാടകയിലെ ഹാവേരിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന സാഹിത്യോത്സവത്തിൽ നിന്ന് ഇത്തവണ മുസ്ലിം, ദളിത് എഴുത്തുകാരെ ഒഴിവാക്കിയതായി ആരോപണം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബംഗളുരുവിൽ ഇടത് നിലപാടുള്ള എഴുത്തുകാർ ബദൽ സാഹിത്യസമ്മേളനം സംഘടിപ്പിച്ചു. ഇതൊരു പ്രതിരോധമാണ്. എല്ലാത്തരം മനുഷ്യരും എൻറെ നാടിൻറെ സ്വന്തമാണെന്ന് കന്നഡയിൽ ഒരു ചൊല്ലുണ്ട്. ദളിതരെയും മുസ്ലിങ്ങളെയും സ്ത്രീകളെയും വിവേചനത്തോടെ കാണുന്ന സർക്കാരാണിത്. ഇവിടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് ബദൽ സാഹിത്യ സമ്മേളനത്തിലെത്തിയ ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റായ അക്കായ് പദ്മശാലി പറഞ്ഞത്.

Read More

മലയാളം മിഷൻ, പുതിയ മലയാളം ക്ലാസ്സ് ആരംഭിച്ചു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് മേഖല, അനേക്കലിൽ മലയാളം മിഷന്റെ പുതിയ മലയാളം ക്ലാസ്സ് ഉദ്ഘാടനം 2023 ജനുവരി 8 ന് ബ്യാഗദേനഹള്ളിയിലെ വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിന്റെ മുൻവശത്തുള്ള ലെമണല്ലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് സെന്ററിൽ വെച്ച് നടന്നു. ശ്രീമതി സിന്ധു ഗാഥയുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ശ്രീമതി രമ പ്രസന്ന പിഷോരടി നിർവഹിച്ചു. മുഖ്യാതിഥിയായി മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ശ്രീ ടോമി ആലുങ്കൽ, ആശംസകളുമായി ഡബ്ല്യൂ എം എഫ് ബെംഗളൂരു…

Read More

സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതി നെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സുമലത 

ബെംഗളൂരു: ബിജെപിയിലേക്കില്ലെന്ന് മണ്ഡ്യയിലെ സ്വതന്ത്ര എംപി സുമലത അംബരീഷ്. അടുത്തിടെ മണ്ഡ്യയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പോസ്റ്ററില്‍ സുമലതയുടെ ചിത്രവുമുണ്ടായിരുന്നു. ഇതോടെ സുമലത ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നേതാവ് രംഗത്തെത്തിയത്. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്ന് സുമലത അംബരീഷ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്‍റെ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത വിജയിച്ചത്. ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. സുമലതയുടെ അടുത്ത അനുയായി സച്ചിദാനന്ദ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിനാല്‍ സുമലതയും വൈകാതെ ബി.ജെ.പിയില്‍ എത്തുമെന്ന പ്രചാരണമുണ്ടായിരുന്നു. സച്ചിദാനന്ദ…

Read More

ലൈംഗികാരോപണം, മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റി

ബെംഗളൂരു: ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള പരാതികൾ ഉയർന്നതിനെ തുടർന്ന് മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റി വത്തിക്കാൻ. ബിഷപ്പ് കനികദാസ് എ വില്യാമിനോട് അവധിയിൽ പോകാനാണ് വത്തിക്കാൻ നിർദ്ദേശം നൽകിയത്. പകരം ബെംഗളൂരു മുൻ ആർച്ച്‌ ബിഷപ്പ് ബെർണാഡ് മൊറസിനാണ് മൈസൂരുവിന്റെ ഭരണ ചുമതല. ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലിനും പുറമെ അഴിമതി ആരോപണങ്ങളും ബിഷപ്പ് നെതിരെ ഉയർന്നിരുന്നു. കുറച്ചുവർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംശയനിഴലിലായിരുന്നു. 2019ൽ മൈസുരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്ന് 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുയർത്തി വത്തിക്കാൻ കത്ത് നൽകിയത്. ബിഷപ്പ് തന്നോട്…

Read More

ശ്രീരാമസേന ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു 

ബെംഗളൂരു: കർണാടക ബെലഗാവിയിലുണ്ടായ വെടിവയ്പിൽ ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റ് രവി കോകിത്കർക്കും ഡ്രൈവർക്കും വെടിയേറ്റു. അജ്ഞാതന്റെ വെടിയേറ്റ ഇരുവര്‍ക്കും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിന്ദാൽഗയിലേക്ക് പോവുന്നതിനിടെ മറാത്തി സ്കൂളിന് സമീപത്തെ സ്പീഡ് ബ്രേക്കറിനടുത്ത് വച്ച്‌ കാറിന്റെ വേഗത കുറച്ചതിന് പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തത്. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്. `വിരാട് ഹിന്ദു സമാവേശ്’ എന്ന പേരില്‍ തീവ്രഹിന്ദുസംഘടനകളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ കേസ് എടുത്തതായും പ്രതികളെ പിടികൂടുന്നതിൽ അന്വേഷണം…

Read More

നഗരത്തിന് പുറത്തേക്ക് ബസ് ഓടിക്കൽ നിർദേശത്തിന് കർണാടക ആർടിസിയുടെ ചുവപ്പ് സിഗ്നൽ

ബെംഗളൂരു: നഗരത്തിന് പുറത്തേക്ക് കൂടുതൽ ബസുകൾ ഓടിക്കാനുള്ള ബി.എം.ടി.സി നീക്കത്തൻ അനുമതി നിഷേധിച്ച് കർണാടക ആർ ടി സി. 5700 ബി.എം.ടി.സി. ബസുകളാണ് പ്രതിദിനം നഗരത്തിൽ സർവീസ് നടത്തുന്നത്. എന്നാൽ അവയെല്ലാം ബെംഗളൂരു നഗരത്തിന്റെ ഗതാഗത ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബി.എം.ടി.സി. രൂപീകരിച്ചിരിക്കുന്നതെന്നും ഇതിന്റെ പരിധി വ്യാപിപ്പിക്കേണ്ടത് ഇല്ലെന്നും കർണാടക ആർ ടി സി വ്യക്തമാക്കി. ചിക്കബല്ലാപുര, കോളർ,രാമനാഗരാ, ജില്ലകളിലേക്ക് കൂടുതൽ സർവീസുകൾ നടത്താനുള്ള ബി.എം.ടി.സി നിർദേശമാണ് കർണാടക ആർ ടി സി. തള്ളിയിരിക്കുന്നത്.

Read More

കോൺഗ്രസ്‌ നേതാവിന്റെ മകനെ എൻഐഎ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതിന്‍റെ പേരില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് താജുദ്ദീന്‍ ഷേഖി ന്‍റെ മകന്‍ റെഷാനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷിമോഗയിലെ ഐഎസ് ഐഎസ് ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ ഉടനീളം നടത്തിയ റെയ്ഡിലായിരുന്നു റെഷാന്‍ കുടുങ്ങിയത്. കര്‍ണ്ണാടകയിലെ ശിവമോഗ, ദാവണ്‍ഗരെ, ബെംഗളൂരു ജില്ലകള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡുകള്‍. ഉഡുപ്പി ജില്ലയില്‍ ഒരു എ‍ഞ്ചിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥിയാണ് റെഷാന്‍ താജുദ്ദീന്‍ ഷെയ്ഖ്. ഇതിനുപുറമെ ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗ് എന്ന ശിവമോഗ ജില്ലയിലെ ടിപ്പു സുല്‍ത്താന്‍ നഗറില്‍ നിന്നുള്ള ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗിനെയും എന്‍ ഐഎ അറസ്റ്റ്…

Read More