കോവിഡ് കാലത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ തീരുമാനം 

ബെംഗളൂരു : കോവിഡ്കാലത്ത് സർക്കാർ മാർഗനിർദേശം ലംഘിച്ച് പദയാത്രനടത്തിയതിന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, ഡി.കെ. സുരേഷ് എം.പി. എന്നിവർക്കെതിരേ രജിസ്റ്റർചെയ്ത ക്രിമിനൽ കേസുകൾ പിൻവലിക്കാൻ തീരുമാനം. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത ഒമ്പത് കേസുകൾ പിൻവലിക്കും. കോൺഗ്രസ് ചീഫ് വിപ്പ് അശോക് പട്ടാൻ നൽകിയ അപേക്ഷ പരിഗണിച്ചാണിതെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് അന്നത്തെ ബി.ജെ.പി. സർക്കാരിനെതിരേയായിരുന്നു പദയാത്ര. 2022…

Read More

കൂടുതൽ സ്പെഷ്യൽ ബസുകൾ 15 ന് ശേഷമെന്ന് കർണാടക ആർടിസി 

ബെംഗളൂരു: ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് 15ന് ശേഷം ആരംഭിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. കോട്ടയം -2, മൂന്നാർ -1, എറണാകുളം -3, തൃശൂർ -3, പാലക്കാട് -3, കോഴിക്കോട് -2, കണ്ണൂർ -1 നവീകരണത്തിലേക്ക് 15 സ്പെഷ്യൽ ബസുകൾ കഴിഞ്ഞ ദിവസം വരെ അനുവദിച്ചു.

Read More

മൂന്നു മാസത്തിനുള്ളിൽ സർക്കാരിനെതിരെ അഴിമതി ആരോപണം 

ബെംഗളൂരു:സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് മാസത്തിനുള്ളിൽ അഴിമതിയാരോപണം. സർക്കാരിനെതിരെയുള്ള കമ്മിഷനും അഴിമതിയും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണെന്ന് വിധാൻ പരിഷത്ത് അംഗം കോട്ട ശ്രീനിവാസ പൂജാരി വിമർശിച്ചു. നിലവിലെ ട്രാൻസ്ഫർ റാക്കറ്റിന്റെ തിരക്കിലാണ് സർക്കാർ എന്ന് വ്യാഴാഴ്ച മംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലത്തുതന്നെ തുടരേണ്ടിവരുന്നു, എന്നാൽ ലക്ഷക്കണക്കിന് രൂപയാണ് കുടിശ്ശിക തുക. സഭയ്ക്കകത്തും പുറത്തും ബിജെപി ഇക്കാര്യം നിർദേശിക്കുകയും പോരാടുകയും ചെയ്തു. ബിബിഎംപി പ്രവൃത്തികൾ സംബന്ധിച്ച് കരാറുകാരൻ മന്ത്രിക്കെതിരെ ഗവർണർക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ട്. പരാതി അന്വേഷിക്കാൻ ഗവർണർ നിർദേശിച്ചിട്ടുണ്ട്.…

Read More

വ്യവസായിയെ അജ്ഞാതസംഘം കൊലപ്പെടുത്തി

death murder

ബെംഗളൂരു : ഹാസനിലെ ജെ.ഡി.എസ്. നേതാവായ വ്യവസായിയെ അജ്ഞാതസംഘം കൊലപ്പെടുത്തി. ഹസനിൽ ഗ്രാനൈറ്റ് ഫാക്ടറി നടത്തുന്ന കൃഷ്ണഗൗഡയാണ് (55) കൊല്ലപ്പെട്ടത്. ഫാക്ടറിക്ക് മുന്നിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കാറിലെത്തിയ നാലംഗസംഘം കൈയിൽ കരുതിയ ആയുധമുപയോഗിച്ച് കൃഷ്ണഗൗഡയെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അക്രമികൾ കാറിൽ രക്ഷപ്പെട്ടു. ജെ.ഡി.എസ്. എം.എൽ.എ.യും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ അടുത്തസുഹൃത്താണ് കൃഷ്ണഗൗഡ. ഹാസൻ സിറ്റി മുനിസിപ്പൽ കൗൺസിലിലേക്ക് മത്സരിച്ചിട്ടുണ്ട്. ഹാസൻ എം.എൽ.എ.യും ജെ.ഡി.എസ്. നേതാവുമായ സ്വരൂപ് പ്രകാശ് സംഭവസ്ഥലത്തെത്തി. ജില്ലാ പോലീസ് മേധാവി ഹരിറാം ശങ്കർ അന്വേഷണം നടത്തി.

Read More

42-കാരി കൃഷിയിടത്തിൽ കൊല്ലപ്പെട്ടത് പുലിയുടെ ആക്രമണത്തിലെന്ന് റിപ്പോർട്ട്‌

ബെംഗളൂരു : ശിവമോഗയിൽ 42-കാരി കൃഷിയിടത്തിൽ കൊല്ലപ്പെട്ടത് പുലിയുടെ ആക്രമണത്തിലെന്ന് സംശയം. ബിക്കോനഹള്ളി സ്വദേശി യശോദാമ്മയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ പോയ യശോദാമ്മ വൈകീട്ടായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയപ്പോൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിനും പുറത്തും മാരകമായ മുറിവുകളേറ്റ നിലയിലായിരുന്നു മൃതദേഹം. മുറിവുകൾ കണ്ടിട്ട് പുലി ആക്രമിച്ചതാണെന്നാണ് സൂചനയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെ ആക്രമണമുണ്ടായതായി സംശയമുയർന്നതോടെ ബിക്കോനഹള്ളി ഗ്രാമവാസികൾ ഭീതിയിലായി. വന്യമൃഗങ്ങളുടെ ശല്യം തടയാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ഗ്രാമവാസികൾ ആരോപിച്ചു.

Read More

ഉഡുപ്പി കോളേജിൽ സി.ഐ.ഡി സംഘം അന്വേഷണത്തിനായി എത്തി 

ബെംഗളൂരു: ഉഡുപ്പിയിലെ സ്വകാര്യ പാരാമെഡിക്കൽ കോളജിന്റെ ശുചിമുറിയിൽ മൊബൈൽ കാമറ വെച്ച്‌ മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസ് അന്വേഷണത്തിന് ഡിവൈ.എസ്.പി അഞ്ജുമാല നായകിന്റെ നേതൃത്വത്തിൽ എസ്.ഐ.ഡി സംഘം ഉടുപ്പിയിലെത്തി. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് തിങ്കളാഴ്ച സർക്കാർ ഉത്തരവിട്ടതിനെ തുടർന്നാണിത്. സംഘം ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹക്കായ് അക്ഷയ് മച്ചിന്ദ്രയെ സന്ദർശിച്ചശേഷം കുന്താപുരം ഡിവൈ.എസ്.പി ബെള്ളിയപ്പയിൽനിന്ന് കേസിന്റെ ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ ശേഖരിച്ചു. അടുത്ത ദിവസങ്ങളിൽ കോളജ് അധികൃതർ, കുറ്റാരോപിതരായ വിദ്യാർഥികൾ, ഇരയായ വിദ്യാർഥിനി, മറ്റ് വിദ്യാർഥികൾ എന്നിവരിൽനിന്ന് വിവരങ്ങൾ…

Read More

പവർ ബാങ്ക് നന്നാക്കാനായി മൊബൈൽ ഷോപ്പിൽ എത്തിയ സംഘം കട ഉടമയെ മർദ്ദിച്ചതായി പരാതി

ബെംഗളൂരു: പവർ ബാങ്ക് നന്നാക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മൊബൈൽ കടയുടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സെൻട്രൽ മാർക്കറ്റിന് സമീപമുള്ള ദുബായ് മാർക്കറ്റിലാണ് സംഭവം. രാത്രി 7.50 ഓടെ, സംശയാസ്പദമായ ഒരു പവർ ബാങ്കുമായി പ്രതികൾ മൊബൈൽ ഷോപ്പിൽ പ്രവേശിച്ചു. പോർട്ടബിൾ ചാർജിംഗ് ഉപകരണം ശരിയാക്കാൻ കഴിയുമോ എന്ന്  കടയുടമയോട് ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. മൊബൈൽ ഫോണുകൾ മാത്രമാണ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതെന്നും അനുബന്ധ ഉപകരണങ്ങളല്ലെന്നും  ഉടമ  പറഞ്ഞു. ഇരുവരും അൽപനേരം സംസാരിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നു.…

Read More

സമൂഹ മാധ്യമം വഴി പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ 

ബെംഗളൂരു : പ്രകോപനപരമായ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് രണ്ടുപേരെ യാദ്ഗിർ പോലീസ് അറസ്റ്റ് ചെയ്തു. അക്ബർ സെയ്ദ് ബഹാദൂർ അലി മുഹമ്മദ് അയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതരമതസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പ്രകോപനമുണ്ടാക്കുന്നതുമായ വീഡിയോയാണ് ഇവർ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ യാദ്ഗി റൂറൽ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. കലാപത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ പ്രകോപനമുണ്ടാക്കിയതിന് ഇന്ത്യൻ ശിക്ഷാനിയമം 153 വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.  

Read More

ബിജെപി മുക്ത ഭാരതത്തിന് പ്രവർത്തകർ തയ്യാറാകണം ;ഡി.കെ ശിവകുമാർ

ബെംഗളൂരു : ബ്രിട്ടീഷുകാരെ പുറത്താക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന് 81 വർഷം തികയുന്നു. വർഗീയ, ഏകാധിപത്യ ബി.ജെ.പി സർക്കാരിനെ പുറത്താക്കാൻ ഇനി നമുക്ക് പോരാടേണ്ടതുണ്ട്. ബിജെപി മുക്ത ഭാരതത്തിന് പ്രവർത്തകർ തയ്യാറാകണമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആഹ്വാനം ചെയ്തു. കെ.പി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ സമര ദിനാചരണത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ‘ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടിട്ട് 81 വർഷമായി, 8 പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു സമരത്തിന് നമ്മൾ തയ്യാറെടുക്കണം. കോൺഗ്രസ് മുക്ത ഇന്ത്യയാക്കുമെന്ന് ബിജെപി പറയാറുണ്ട്. ഇനി…

Read More

കർണാടക ബാങ്ക് മുൻ ചെയർമാൻ പി.ജയറാം ഭട്ട് അന്തരിച്ചു

ബെംഗളൂരു: കർണാടക ബാങ്ക് മുൻ ചെയർമാൻ പി.ജയറാം ഭട്ട് (72) ബുധനാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഒരു ഇൻഷുറൻസ് കമ്പനിയുടെ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച മുംബൈയിൽ പോയ അദ്ദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ മുംബൈയിൽ നിന്ന് വിമാനത്തിൽ മടങ്ങി. മംഗലാപുരം വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മുതൽ 9 വരെ നഗരത്തിലെ എജെ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അന്തിമ ദർശനം…

Read More