ബെംഗളൂരു: ദളിത് വിരുദ്ധ പരാമർശത്തിൽ കന്നഡ നടൻ ഉപേന്ദ്രയ്ക്കെതിരെ വീണ്ടും പോലീസ് കേസ്. രണധീരപദ് സംസ്ഥാന പ്രസിഡൻറ് ബൈരപ്പ ഹരീഷ് കുമാറാണ് നടനും ഉത്തമപ്രജാകീയ പാർട്ടി നേതാവുമായ ഉപേന്ദ്രയ്ക്കെതിരെ പരാതി നൽകിയത്. ഹലാസൂർ ഗേറ്റ് പോലീസിന്റേതാണ് നടപടി. സമാനമായ പരാമർശത്തിൽ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങൾ ചുമത്തി ഉപേന്ദ്രയ്‌ക്കെതിരെ ബെംഗളൂരു സികെ അച്ചുകാട്ട് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും നടന്റെ വിവാദ പരാമർശം. ഫേസ്ബുക്ക് ലൈവിനിടെയാണ് ദളിത് വിഭാഗത്തിന് നേരെ നടന്റെ ആക്ഷേപകരമായ പരാമർശം. സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്‌ടറായ മധുസൂദനൻ…
Read MoreTag: karnataka
‘അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ സമൂഹമാധ്യമത്തിൽ കുറിപ്പുമായി നടൻ പ്രകാശ് രാജ്
ബെംഗളൂരു: കൊലയാളിയുടെ പ്രസംഗത്തിന് മരിച്ചവർ മാത്രമേ കൈയടിക്കൂവെന്നും അതുകൊണ്ട് തനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയില്ലെന്നും നടൻ പ്രകാശ് രാജ്. ‘അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ വിമർശനം. നമ്മുടെ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികൾ അനാഥരാകുകയും ന്യൂനപക്ഷം ബുൾഡോസർ രാജിന് ഇരകളാകുകയും ചെയ്യുന്നിടത്ത് എങ്ങനെയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുക. കപടദേശീയതയെ ആഘോഷിക്കാൻ കഴിയില്ലെന്നും നിങ്ങളുടെ ആഘോഷത്തിൽ പങ്കുചേരാനില്ലെന്നും നടൻ കുറിപ്പിൽ വ്യക്തമാക്കി. ‘വീടുകളിൽ മരിച്ചവർ അടക്കത്തിനായി കാത്തിരിക്കുമ്പോൾ, കൊള്ളക്കാരുടെ ഘോഷയാത്ര വീട്ടുമുറ്റത്തുകൂടി കടന്നുപോകുമ്പോൾ എനിക്ക് നിങ്ങളുടെ ആഘോഷത്തിൽ പങ്കുചേരാനാകില്ല.…
Read Moreബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു : ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ സുരക്ഷാജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഒഡിഷ സ്വദേശി കൃഷ്ണചന്ദാണ് അറസ്റ്റിലായത്. മഹാദേവപുരയിൽ താമസിക്കുന്ന കലബുറഗി സ്വദേശി മഹാനന്ദ (21)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിൽ കാണാതായ യുവതിയെ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വീടിന് മുൻവശത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പെട്രോൾബങ്കിൽ ജോലിചെയ്യുന്ന മഹാനന്ദയും സഹോദരിയും ലക്ഷ്മിസാഗർ ലേഔട്ടലായിരുന്നു താമസം. വ്യാഴാഴ്ച മഹാനന്ദ ജോലിക്കുപോയിരുന്നില്ല. രാത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കിയ ശേഷം പുറത്തേക്കുപോയപ്പോൾ അയൽവാസിയായ കൃഷ്ണചന്ദ് വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്ത് ബഹളംവെച്ച യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം രാത്രി പ്രതിയുടെവീട്ടിൽ…
Read Moreകോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി ദമ്പതിമാർ അറസ്റ്റിൽ
ബെംഗളൂരു: സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസിൽ ദമ്പതിമാരെ കരുനാഗപ്പള്ളിയിൽ അറസ്റ്റ് ചെയ്തു. ബെംഗളൂരു മലയാളികളാണ് ദമ്പതികൾ. തൃശൂർ സ്വദേശികളായ സുബീഷ്, ശിൽപ്പ എന്നിവരാണ് കേരളാ പോലീസിന്റെ വലയിൽ ആയത്. 250 കോടിയോളം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംസ്ഥാന പോലീസ് ഇവർക്ക് വേണ്ടി അന്വേഷണം നടത്തുമ്പോൾ ഇവർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ദമ്പതിമാർ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരങ്ങൾ കർണാടക പോലീസ് കേരളാ പോലീസിനു കൈമാറുകയായിരുന്നു. സുബീഷും ശില്പയും ആഢംബര ജീവിതം നയിക്കുന്നവർ എന്നും സ്വകാര്യ ജറ്റുകൾ വരെ ഇവർ സഞ്ചാരത്തിനു ഉപയോഗിച്ചു…
Read Moreബിബിഎംപി തീ പിടിത്തം അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി
ബെഗളൂരു: ബി.ബി.എം.പി ആസ്ഥാനത്തെ ക്വാളിറ്റി കൺട്രോൾ ഡിവിഷനിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബി.ബി.എം.പി ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പോലീസ്, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ അന്വേഷണത്തിനു പുറമെയാണിത്. തീപിടിത്തത്തിൽ ഒമ്പതു പേർക്ക് പൊള്ളലേറ്റിരുന്നു. ഇവർ ചികിത്സയിലുള്ള വിക്ടോറിയ ആശുപത്രിയിൽ സന്ദർശനം നടത്തുകയായിരുന്നു ഡി.കെ. മുൻ ബി.ജെ.പി സർക്കാറിന്റെ ഭരണകാലത്ത് 2019 മുതൽ 2023 വരെയുള്ള പ്രവൃത്തികളിൽ കരാറുകാരുടെ കുടിശ്ശിക ബില്ലുകൾ മാറ്റിനൽകാത്ത വിഷയം ചൂടുപിടിച്ചു നിൽക്കുകയാണ്. എന്നാൽ, ബി.ജെ.പി കാലത്ത് നടന്ന പ്രവൃത്തികളുടെ ഗുണമേന്മ ക്രമക്കേടും അന്വേഷിക്കും ഈ ബില്ലുകൾ മാറിനൽകാത്തതെന്നുമാണ് സർക്കാർ…
Read Moreപീഡന കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ
ബെംഗളൂരു: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ പ്രമുഖ കന്നഡ സിനിമാ നിർമാതാവ് അറസ്റ്റിൽ. ശനിയാഴ്ചയാണ് സംസ്ഥാന പോലീസ് നിർമാതാവായ വീരേന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്തത്. പീഡനദൃശ്യങ്ങൾ പകർത്തി ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. വീരേന്ദ്ര ബാബു യുവതിയിൽ നിന്നും 15 ലക്ഷം രൂപ കൈവശപ്പെടുത്തിയതായും അനുസരിച്ചില്ലെങ്കിൽ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. 2021 കേസിനാസ്പദമായ സംഭവം നടന്നത്. യുവതി പോലീസിൽ പരാതി നൽകിയത് അടുത്തിടെയാണ്. വീരേന്ദ്ര ബാബു ആവശ്യപ്പെട്ട പണം നൽകാനായി തന്റെ ആഭരണങ്ങൾ അടക്കം വിറ്റുവെന്ന്…
Read Moreഗൃഹലക്ഷ്മി പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ ഒരു കോടിയിലേറെ
ബെംഗളൂരു : വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപവീതം അവരുടെ ബാങ്കിലേക്ക് നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ ഒരു കോടി കവിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 27-ന് ബെളഗാവിയിൽ നടക്കും. ചടങ്ങിലേക്ക് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ക്ഷണിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഇതേസമയത്ത് തന്നെ സംസ്ഥാനത്ത് 11,000 കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടി നടക്കും. കോൺഗ്രസിന്റെ അഞ്ചിന ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഗൃഹലക്ഷ്മി പദ്ധതി. ഇതിൽ രജിസ്റ്റർ ചെയ്യുന്നതിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ല. അർഹരായവർക്ക് ഇനിയും അപേക്ഷിക്കാം. റേഷൻകാർഡിൽ…
Read Moreഹിജാബ് ധരിച്ച കുട്ടികളുടെ വീഡിയോ പ്രചരിച്ചു; യൂണിഫോം നിർബന്ധമാക്കി കോളേജ്
ബെംഗളൂരു : കാമ്പസിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളുടെ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോളേജിൽ യൂണിഫോം നിർബന്ധമാക്കി പ്രിൻസിപ്പൽ ഉത്തരവിറക്കി. ചിക്കമഗളൂരു ഐ.ഡി.എസ്.ജി. ഗവ. കോളേജിലാണ് ഉത്തരവിറക്കിയത്. ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും യൂണിഫോമും കോളേജിലെ തിരിച്ചറിയൽകാർഡും ധരിച്ചുവരണമെന്നാണ് പ്രിൻസിപ്പലിന്റെ ഉത്തരവ്. കോളേജ് വരാന്തയിലൂടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾ നടക്കുന്നതിന്റെയും ക്ലാസിലിരിക്കുന്നതിന്റെയും വീഡിയോ ഏതാനും ദിവസം മുമ്പാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിൽ ചില സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു. സ്കൂളുകളിലും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലും യൂണിഫോം നിർബന്ധമാക്കി കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ബിരുദ-ബിരുദാനന്തര കോളേജുകളിൽ…
Read Moreഫീസുകൾ കുറച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ
ബെംഗളൂരു: എം.ബി.ബി.എസ് മാനേജ്‌മെന്റ്, എൻ.ആർ.ഐ ഫീസുകൾ കുറച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ. അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം ചില കോളേജുകൾ ഫീസിൽ കുറവ് വരുത്തി. നേരിട്ടല്ല, ഓൺലൈൻ കൗൺസിലിങ്ങിലൂടെ മാത്രമേ എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനം അനുവദിക്കാവൂ എന്ന നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി.) വിജ്ഞാപനമാണ് ഫീസ് കുറക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. ഇതുവരെ കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഐ.എ) എം.ബി.ബി.എസ് എൻ.ആർ.ഐ, മാനേജ്മെന്റ് സീറ്റുകളിലേക്കടക്കം നേരിട്ട് കൗൺസലിങ് നടത്തുകയായിരുന്നു. കൗൺസലിങ്ങിന് ശേഷം ഏതെങ്കിലും സീറ്റ് ഒഴിഞ്ഞുകിടന്നാൽ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക്…
Read Moreസാഗർ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് കർണാടക ആർ.ടി.സി.യുടെ ടൂർ പാക്കേജ് ഇന്ന് മുതൽ
ബെംഗളൂരു:നഗരത്തിൽ നിന്ന് സാഗർ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് കർണാടക ആർ.ടി.സി.യുടെ ടൂർ പാക്കേജ് ഇന്ന് തുടങ്ങും. കർണാടക ആർടിസി യുടെ നോൺ എസ്‌സി സ്ലീപ്പർ ബസ് വെള്ളി, ശനി ദിവസങ്ങളിൽ നിന്ന് പുറപ്പെടും. മുതിർന്നവർക്ക് 2500 രൂപ കുട്ടികൾക്ക് 2300 രൂപയുമാണ്. സാരിഗെ എക്സ്പ്രസ് ബസ് ഷാനി , ഞായർ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് പുറപ്പെടും. മുതിർന്നവർക്ക് 450 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Read More