ബെംഗളൂരു : കൃഷിമന്ത്രി എൻ. ചെലുവരായ സ്വാമിക്കെതിരേ ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് ലഭിച്ച കത്ത് വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുപിന്നിൽ ബി.ജെ.പി.യോ ജെ.ഡി.എസോ ആണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മന്ത്രിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് ഗവർണർക്ക് ഏഴ് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരുടെ കത്താണ് ലഭിച്ചത്. സ്ഥലംമാറ്റത്തിന് ആറു മുതൽ എട്ടു ലക്ഷം രൂപവരെ നൽകാൻ മന്ത്രി കൃഷിവകുപ്പ് ജോയന്റ് ഡയറക്ടർവഴി സമ്മർദം ചെലുത്തുന്നെന്നാണ് കത്തിലെ ആരോപണം. വേണ്ട നടപടികളെടുക്കാൻ ആവശ്യപ്പെട്ട് ഗവർണർ കത്ത് ചീഫ് സെക്രട്ടറി വന്ദിതാ ശർമയ്ക്ക് കൈമാറിയിരുന്നു. ഇങ്ങനെ ആരും കത്തെഴുതിയിട്ടില്ലെന്ന്…
Read MoreTag: karnataka
കവിത- ചെറുകഥ രചനാ മത്സരം സംഘടിപ്പിക്കുന്നു
ബെംഗളൂരു: ഡെക്കാൻ കൽച്ചറൽ സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി പുരസ്കാരത്തിനായുള്ള കവിത, ചെറുകഥാ രചന മത്സരം നടത്തുന്നു. രചനകൾ സെപ്റ്റംബർ അഞ്ചാം തിയതിക്ക്മുൻപായി decanculturalsociety@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കവിത രണ്ടു പേജിലും ചെറുകഥ അഞ്ചു പേജിലും കവിയരുത്. ഒക്ടോബർ രണ്ടിന് ജെ. സി. റോഡ് എ. ഡി. എ രംഗമന്ദിരത്തിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമാപന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും.
Read Moreഭർത്താവിനെ കറുത്തവനെന്ന് വിളിച്ച് അപമാനിച്ചു;വിവാഹ മോചനം അനുവദിച്ച് കോടതി
ബെംഗളൂരു: ഭർത്താവിനെ കറുത്ത തൊലിയുള്ളവനെന്ന് അപമാനിക്കുന്ന ഭാര്യയുടെ നിലപാട് ക്രൂരതയായി കണക്കാക്കി ഇരുവരുടെയും വിവാഹം റദ്ദാക്കി വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി. വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ച കുടുംബ കോടതിയുടെ വിധി ഭർത്താവ് നൽകിയ അപ്പീൽ അംഗീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ലഭ്യമായ രേഖകൾ വിശദമായി പരിശോധിച്ചപ്പോൾ ‘കറുത്ത തൊലിയുള്ളവൻ’ എന്ന് വിളിച്ച് ഭാര്യ എപ്പോഴും ഭർത്താവിനെ അപമാനിക്കുകയായിരുന്നു. കാരണമില്ലെങ്കിലും ഭർത്താവിനൊപ്പം നിൽക്കാതെ ഭാര്യ സ്വന്തം നാട്ടിലേക്ക് പോകുന്നു. എന്നാൽ, ഇക്കാര്യം മറച്ചുവെക്കാൻ ഭർത്താവിനെതിരെ അവിഹിത ബന്ധമുണ്ടെന്ന് കള്ളക്കേസിൽ കുടുക്കുകയായിരുന്നു. ഇത്…
Read Moreമലിനജലം കുടിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു കൈമാറി. ജില്ലയിലെ കവടിഗരഹട്ടി, സിദ്ധനഹള്ളി ഗ്രാമങ്ങളിൽ ഇതുവരെ ആറുപേരാണ് മരിച്ചത്. നൂറോളംപേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ചിത്രദുർഗ ജില്ലാ ആശുപത്രി സന്ദർശിച്ച ഗുണ്ടുറാവു ജില്ലാ സർജൻ ബസവരാജിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ആശുപത്രിയിൽ വേണ്ടത്ര ചികിത്സകൾ ഒരുക്കാത്തതിന്റെ പേരിൽ ഡോ. ബസവരാജിനെതിരേ പരാതി ഉയർന്നിരുന്നു. മുനിസിപ്പാലിറ്റി വിതരണം ചെയ്ത കുടിവെള്ളം കുടിച്ചാണ് ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സംഭവത്തിൽ ലോകായുക്ത അന്വേഷണം നടന്നുവരുകയാണ്.
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിച്ചേക്കും
ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭാ പ്രചാരണത്തിന് മണ്ഡലങ്ങളിൽ മുൻകൈയെടുത്ത് തിരഞ്ഞെടുപ്പിന് തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിന് മാസം മുമ്പെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന നേതാക്കൾ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിമാരും മുതിർന്ന നേതാക്കളും ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ആലോചനകൾ ഉടൻ തുടങ്ങും. ഈ ഓരോ മണ്ഡലങ്ങളിലും നിരീക്ഷകരെ നിയമിക്കും. ഒരു മന്ത്രിയും…
Read Moreഅമൃത് ഭാരത് പദ്ധതി; സംസ്ഥാനത്ത് നവീകരിക്കുന്നത് 13 റെയിൽവേ സ്റ്റേഷനുകൾ
ബെംഗളൂരു : പ്രധാനമന്ത്രി ഞായറാഴ്ച തുടക്കമിട്ട അമൃത് ഭാരത് പദ്ധതി വഴി കർണാടകത്തിൽ നവീകരിക്കുന്നത് 13 റെയിൽവേ സ്റ്റേഷനുകൾ. മൊത്തം 303.5 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ ഈ സ്റ്റേഷനുകളിൽ നടക്കും. ഹാസൻ ജില്ലയിലെ അരശികെരെ സ്റ്റേഷനിലാണ് കൂടുതൽ തുക ലഭിച്ചത്. 34.1 കോടി രൂപ. കലബുറഗി ജില്ലയിലെ വാഡി സ്റ്റേഷന് 32.7 കോടി രൂപ ചെലവിൽ നവീകരിക്കും കലബുറഗി ജില്ലയിൽത്തന്നെയുള്ള കലബുറഗി ജങ്ഷൻ സ്റ്റേഷൻ 21.1 കോടി രൂപ ചെലവിലും ശഹാബാദ് സ്റ്റേഷൻ 26.1 കോടി രൂപ ചെലവിലും നവീകരിക്കും. സംസ്ഥാനത്ത് പദ്ധതിവഴി…
Read More4 കർണാടക പോലീസുകാർക്കെതിരെ കേരളത്തിൽ പിടിച്ചുപറിക്കേസ്
കൊച്ചി: കുമ്പളങ്ങി സ്വദേശികളായ സുഹൃത്തുക്കളിൽ നിന്ന് 3.95 ലക്ഷം രൂപ തട്ടിയെടുത്ത് നാല് കർണാടക പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഭയപ്പെടുത്തി പണം അപഹരിക്കൽ, പിടിച്ചുപറി, അന്യായമായി തടഞ്ഞുവയ്ക്കൽ, സംഘം ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി ബംഗളൂരു വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ എസ്ഐ ശിവപ്രകാശ്, പോലീസുകാരായ വിജയകുമാർ, സന്ദേശം, ശിവണ്ണ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരുടെ കൈയിൽനിന്ന് തട്ടിയെടുത്ത് 3.95 ലക്ഷം രൂപ ഇവരിൽനിന്ന് കണ്ടെടുത്തു. കുമ്പളങ്ങി ഇല്ലിക്കൽക്കുന്നേൽ അഖിൽ ആൽബി (31), കുമ്പളങ്ങി സെന്റ് ജോർജ് പള്ളിക്കുസമീപം കളിപ്പറമ്പിൽ നിഖിൽ ജോസഫ് (30)…
Read Moreഉടുപ്പി കോളേജ് വിവാദത്തിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസ്
ബെംഗളൂരു: ഉഡുപ്പി പാരാമെടിക്കൽ കോളജ് കാമറ വിവാദത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ മൂന്നുപേർക്കെതിരെ ഉടുപ്പി പോലീസ് സ്വമേധയ കേസെടുത്തു. വി.എച്ച്.പി മേഖല കൺവീനർ ശരൺ പമ്പുവേൽ, ഉഡുപ്പി ജില്ലാ സെക്രട്ടറി ദിനേശ് മെൻഡൻ, മഹിളാ മോർച്ച ഉഡുപ്പി ജില്ല പ്രസിഡന്റ് വീണട്ടി എന്നിവർക്ക് എതിരെയാണ് ഉഡുപ്പി ടൗൺ പോലീസ് കേസെടുത്തത്. ‘ഹിന്ദു അമ്മമാർ ഉണരണം, ചൂലേന്തും കൈകളിൽ നീതിക്കു വേണ്ടി മുസ്‌ലിമിനെതിരെ ആയുധമെടുക്കാൻ സന്നദ്ധരാവണം’ എന്നാണ് ശരൺ പറഞ്ഞത്. ‘നീതി നടപ്പാക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ ആദി-ഉഡുപ്പി…
Read Moreകർണാടക പോലീസിൽ നിന്നും 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി
കൊച്ചി: കളമശ്ശേരിയിൽ നിന്ന് പിടിയിലായ കർണാടക പോലീസിൽ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി എസ്. ശശിധരൻ. കർണാടക സ്വദേശിനിയുടെ പണംതട്ടിയ സംഭവത്തിൽ കൊച്ചിയിലെ പണമിടപാട് സംഘത്തെ തേടി എത്തിയതായിരുന്നു കർണാടക പോലീസുകാർ. 1000 രൂപ തന്നാൽ അഞ്ച് ദിവസം കൊണ്ട് 1030 രൂപ തരാമെന്ന് ഓഫർ ചെയ്ത് കർണാടക സ്വദേശിനിയുടെ 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ കേസിലെ പ്രതികളെ സമീപിച്ച് നാലുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കർണാടക പോലീസ് സംഘത്തിനെതിരായ പരാതിയെന്ന് ഡി.സി.പി എസ്. ശശിധരൻ മാധ്യമങ്ങളോട്…
Read Moreബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : ദൊഡ്ഡബെല്ലാപുരയിൽ ഓട്ടോറിക്ഷയ്ക്ക് വഴികൊടുത്തില്ലെന്നാരോപിച്ച് കർണാടക ആർ.ടി.സി. ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദരാജു, ഹനുമന്തരാജു, നരസിംഹരാജു എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ മഹാദേശ്വര ഗ്രാമത്തിലാണ് സംഭവം. പ്രതികൾ ബസിനകത്ത് പ്രവേശിച്ച് ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ഏതാനും യാത്രക്കാർക്കും മർദനമേറ്റു. ഡ്രൈവറുടെ പരാതിയിൽ ദൊഡ്ഡബെലവനഗല പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചു.
Read More