ബെംഗളൂരു : തട്ടിപ്പുകേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ കൊച്ചിയിലെത്തിയ കർണാടക പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് കളമശ്ശേരി പോലീസ് തടഞ്ഞതും സ്റ്റേഷനിലേക്ക് എത്തിച്ചതും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇവർ കർണാടക സൈബർ പോലീസ് സംഘമാണെന്നാണ് സൂചന. ബെംഗളൂരുവിലെ ഓൺലൈൻ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്ന് ഇവർ പ്രതിയെ പിടികൂടി. എന്നാൽ പ്രതിയുടെ എ.ടി.എം. കാർഡ് ഉപയോഗിച്ച് കർണാടക പോലീസ് പണമെടുത്തതായി പ്രതിയുടെ സുഹൃത്തുക്കൾ സിറ്റി പോലീസ് കമ്മിഷണർക്ക് വിവരം നൽകി. ഇതിൽ സംശയം…
Read MoreTag: karnataka
പുതിയ പദ്ധതികളുമായി നന്ദിനി ബ്രാൻഡ്; വന്ദേ ഭാരത് ട്രെയിനുകളിൽ പാൽ ഉൽപന്നങ്ങൾ വിൽക്കാൻ ഒരുങ്ങി കെഎംഎഫ്; വിശദാംശങ്ങൾ
ബെംഗളൂരു: നന്ദിനി എന്ന ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന കർണാടക മിൽക്ക് ഫെഡറേഷൻ (കെഎം) ഉടൻ ചോക്ലേറ്റ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. നന്ദിനി എന്ന ബ്രാൻഡ് രാജ്യത്തിന്റെ കർണാടകയിലും പല ഭാഗങ്ങളിലും പ്രശസ്തമാണ്. നന്ദിനി ബ്രാൻഡിൽ പാലിൽ നിർമ്മിച്ച നിരവധി മധുരപലഹാരങ്ങളും രാജ്യത്തുടനീളം വിതരണം ചെയ്യുന്നുണ്ട്. ബദാം ബർഫി, കശുവണ്ടി ബർഫി, ചോക്കലേറ്റ് ബർഫി, മൈസൂർ പാക്ക്, ബേസൻ ലഡൂ, ഡ്രൈ ഫ്രൂട്ട് ബർഫി, ധാർവാഡ് പേഡ, മിൽക്ക് പേഡ, ജാമൂൺ, റോസോഗൊല്ല തുടങ്ങി നിരവധി മധുരപലഹാരങ്ങൾ നന്ദിനി ബ്രാൻഡിൽ കെഎംഎഫ് വിതരണം ചെയ്യുന്നു. ചോക്ലേറ്റുകൾക്കൊപ്പം…
Read Moreമലിന ജലം കുടിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കവടിഗരഹട്ടി സ്വദേശി മഞ്ജുള(23)യാണ് മരിച്ചത്. മലിന വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഒൻപത് കുട്ടികളും നാലു സ്ത്രീകളും ഇരുപതുപേർ ചികിത്സയിലുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് രണ്ടുപേരെ ബസവേശ്വര മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് സിറ്റി മുനിസിപ്പൽ കൗൺസിൽ വിതരണം ചെയ്യുന്ന വെള്ളം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വെള്ളം മലിനമായെന്നും കുടിവെള്ള ടാങ്ക് വൃത്തിയാക്കാറില്ലെന്നും ഗ്രാമവാസികൾ ആരോപിച്ചു. കേന്ദ്ര കമ്മിഷണർ ദിവ്യ പ്രഭു ഗ്രാമം സന്ദർശിച്ചു. അതിനിടെ, ബീദറിൽ…
Read Moreഎം.എൽ.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; കോടതി മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് അയച്ചു
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അദ്ദേഹത്തിന് കോടതി നോട്ടീസ് അറിയിച്ചു . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പ്രചാരത്തിൽ കോൺഗ്രസ് അഞ്ചിന വാ ഗ്ദാനങ്ങൾ നൽകിയിരുന്നു. കൈക്കൂലി വാഗ്ദാനം ചെയുന്നത് പോലെയാണ് ഇതെന്നും തെരഞ്ഞടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നത് ജനപ്രാതിനിധ്യനിയമത്തിൻ്റെ ലംഘനമാനെന്നും ചൂണ്ടിക്കാട്ടിയാണ് കെ .എം. ശങ്കർ എന്നയാൾ ഹൈകോടതിയിൽ ഹർജി നൽകിയത്. സിദ്ധരാമയ്യയെ എം.എൽ.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കേസിൽ തൻറെ നിലപാട് വിശദീകരികണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യക്ക് കോടതി നോട്ടീസ് അയച്ചത്.
Read Moreലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 15-20 സീറ്റുകൾ നേടുമെന്ന് ജഗദീഷ് ഷെട്ടാർ
ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല.അത് പാർട്ടി തീരുമാനിക്കും. അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് 15-20 സീറ്റുകൾ നേടുമെന്ന് ജഗദീഷ് ഷെട്ടാർ പറഞ്ഞു. താൻ മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം നഗരത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ല, അദ്ദേഹം പറഞ്ഞു. നിലവിലെ സംഭവവികാസങ്ങളിൽ ബിജെപിക്ക് തിരിച്ചടിയാണ് അനുഭവപ്പെടുന്നത്. കോൺഗ്രസിന്റെ സംഘടന മികച്ചതാണ്. ഗ്യാരണ്ടി പദ്ധതികൾ വേണ്ടത്ര നടപ്പാക്കിയാൽ 15-20 സീറ്റുകൾ നേടുന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreവീട് തകർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു : സംസ്ഥാനത്ത് മഴ ശക്തമായതോടെ നാശനഷ്ടങ്ങളും കൂടി. പലയിടത്തും വീടുകളും റോഡുകളും തകർന്നു. ഹാസനിൽ മഴയിൽ വീടുതകർന്ന് 62-കാരി മരിച്ചു. അർസിക്കെരെ സ്വദേശിനി ഗൗരമ്മയാണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് നടരാജിനെ അർസിക്കെരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമാണം പൂർത്തിയാകാത്ത വീട്ടിൽ ഗൗരമ്മ കുടുംബത്തോടൊപ്പം രണ്ടുമാസംമുമ്പാണ് താമസം തുടങ്ങിയത്. കെ.എം. ശിവലിംഗഗൗഡ എം.എൽ.എ., ഹാസൻ ഡെപ്യൂട്ടി കമ്മിഷണർ സി. സത്യഭാമ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് മഴ തുടരുകയാണ്. ഹാസനിൽ ഇതുവരെ മഴക്കെടുതിയിൽ ഏഴ് കന്നുകാലികൾ ചാവുകയും അഞ്ചുവീടുകൾ തകരുകയും…
Read Moreസർക്കാരിനെ അട്ടിമറിക്കാൻ കുതന്ത്രങ്ങൾ നടന്നതായി ഡി.കെ. ശിവകുമാർ
ബെംഗളൂരു: സംസ്ഥാനത്തെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ സിംഗപ്പൂരിൽ കുതന്ത്രങ്ങൾ നടന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സിംഗപ്പൂർ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. സന്ദർശനത്തിന് പിന്നാലെ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയുമായി കുമാരസ്വാമി സംയുക്ത വാർത്തസമ്മേളനം നടത്തിയിരുന്നു. കുമാരസ്വാമിയുടെ സിംഗപ്പൂർ സന്ദർശനത്തെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിരുന്നു. ബംഗളൂരുവിൽ തന്ത്രങ്ങൾ മെനയുന്നതിന് പകരം അത് പ്രാവർത്തികമാക്കാനാണ് അവർ സിംഗപ്പൂരിലേക്ക് പോയത്. ഞങ്ങൾക്ക് എല്ലാമറിയാം’ എന്നായിരുന്നു ഡി.കെയുടെ പ്രതികരണം. കർണാടക സർക്കാറിനെതിരെ വിവിധ വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കുമെന്ന്…
Read Moreഹൈക്കോടതി ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി ; ആവശ്യപ്പെട്ടത് 50 ലക്ഷം പാകിസ്ഥാൻ ബാങ്കിൽ നിക്ഷേപിക്കാൻ
ബെംഗളൂരു: ഹൈകോടതിയിലെ ആറ് ജഡ്ജ്മാരെ വധിക്കുമെന്ന് ഭീഷണി. പാകിസ്താനിലുള്ള ബാങ്കിലെ അക്കൌണ്ടിൽ 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നുmയിരുന്നു ഭീഷണി. ബംഗളൂരു സൈബർ ക്രൈം പോലീസ് കേസ് എടുത്തു. ഹൈക്കോടതി പബ്ലിക് റിലേഷൻസ് ഓഫിസർ കെ. മുരളീധറിനാണ് വാട്സ്ആപ്പിൽ ഭീഷണി സന്ദേശം ലഭിച്ഛത്. പാകിസ്താനിലുള്ള എ.ബി.എൽ ബാങ്കിൽ 50 ലക്ഷം നിക്ഷേപിക്കണമെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നതായി പോലിസിന് നലകിയ പരതിയിൽ പറയുന്നു. ജൂലൈ 12ന് വൈകുന്നേരമാണ് ഔദ്യോഗിക മൊബൈൽ നമ്പരിലെ വാട്സ്ആപ്പിൽ ഭീഷണി സന്ദേശം കിട്ടുന്നത്. പണം കൈമാറിയില്ലെങ്കിൽ ഹൈകോടതി ജഡ്ജ്മാരായ മുഹമ്മദ് നവാസ്,…
Read Moreഭർത്താവിന്റെ അതിക്രമത്തിനെതിരെ രണ്ടാം ഭാര്യയ്ക്ക് കേസ് കൊടുക്കാനാവില്ലെന്ന് കോടതി
ബെംഗളൂരു: ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരെ രണ്ടാം ഭാര്യയ്ക്ക് കേസ് കൊടുക്കാനാകില്ലെന്ന് ഹൈക്കോടതി വിധി. തുംകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജു കോടതിയില്‍ സമര്‍പ്പിച്ച റിവിഷൻ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ഈ നിരീക്ഷണം. കണ്ഠരാജുവിനെതിരെ രണ്ടാം ഭാര്യ സ്ത്രീപീഡനത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതി തള്ളുകയും കണ്ഠരാജുവിന്റെ ശിക്ഷ റദ്ദാക്കുന്നതായും കോടതി ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ച് ജഡ്ജ് എസ് രാചയ്യയാണ് വിധി പുറപ്പെടുവിച്ചത്. ഐപിസി സെക്ഷൻ 498എ പ്രകാരമാണ് കണ്ഠരാജുവിന്റെ ഭാര്യ പരാതി നല്‍കിയത്. തളര്‍വാതത്തെ തുടര്‍ന്ന് കിടപ്പിലായ തന്നെ ഭര്‍ത്താവ് കണ്ഠരാജു മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന്…
Read Moreഇനി ബിജെപിക്കൊപ്പം എന്ന് പ്രഖ്യാപിച്ച് ജെഡിഎസ്
ബെംഗളൂരു: ചർച്ചകൾക്കൊടുവിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്. സംസ്ഥാനത്തെ ബിജെപിയുമായി ചേർന്ന് പ്രതിപക്ഷവുമായി പ്രവർത്തിക്കുമെന്ന് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്ത് കിംഗ് മേക്കറായി അധികാരത്തിലെത്താമെന്ന പ്രതീക്ഷയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജെഡിഎസിനു കൈവശമുള്ള സീറ്റുകൾ പോലും നഷ്ടമായിരുന്നു. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയപ്പോൾ, ബിജെപിക്ക് 66, ജെഡിഎസിനു 19 എന്നിങ്ങനെയാണു ജയിക്കാനായത്. കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ മികച്ച ഭൂരിപക്ഷം ലഭിച്ചതോടെ ജെഡിഎസിന്റെ സാധ്യത മങ്ങി. പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും സംസ്ഥാന താൽപര്യം മുൻനിർത്തി സഭയുടെ അകത്തും പുറത്തും…
Read More