ബെംഗളൂരു: പുതുതായി നിർമ്മിച്ച റോഡ് തകർന്നതിൽ പ്രതിഷേധവുമായി എത്തിയ ഗ്രാമീണരുടെ കല്ലെറിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർക്ക് ഗുരുതരമായി പരിക്കേറ്റു. കസവനഹള്ളി ഗ്രാമത്തിൽ മോശം റോഡ് പണി പരിശോധിക്കാൻ ഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം നാട്ടുകാർ ആക്രമിച്ചത്. പരിക്കേറ്റ എഞ്ചിനീയറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ദൊഡ്ഡ സിദ്ധവനഹള്ളി പഞ്ചായത്തിന് കീഴിലുള്ള കസവനഹള്ളി ഗ്രാമത്തിലെ റോഡ് നിർമാണ ജോലികൾ പരിശോധിക്കുന്നതിനിടെ ചിത്രദുർഗയിലെ പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിലെ അസിസ്റ്റന്റ് എഞ്ചിനീയർ നാഗരാജിനെ നാട്ടുകാർ വാക്ക് തർക്കത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ചത്. നമ്മ ഗ്രാമ…
Read MoreTag: karnataka
ഗൃഹനാഥകൾക്ക് പ്രതിമാസം 2000; തിയ്യതി പ്രഖ്യാപിച്ചു
ബെംഗളൂരു: ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന കോൺഗ്രസ് വാഗ്ദാനം അടുത്ത മാസം മുതൽ നിലവിൽ വരും. ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 16 ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധാരമയ്യ അറിയിച്ചു. നിലവിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അർഹത പെട്ടവരെ കണ്ടെത്താനുള്ള കാലതാമസം ആണ് പദ്ധതി അടുത്ത മാസത്തേക്ക് നീളാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ബജറ്റിൽ 17500 കോടി രൂപയാണ് നീക്കി വച്ചത്. ആദായ നികുതിയും ജിഎസ്ടി യും ഫയൽ ചെയ്യുന്ന കുടുബത്തിലെ ഗൃഹനാഥകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
Read Moreജൈനസന്യാസിയെ കൊലപ്പെടുത്തിയ പ്രതികളുടെ പേരുകൾ പുറത്ത് വിടാത്തത് ദുരൂഹത ; പ്രഹ്ലാദ് ജോഷി.
ബെംഗളൂരു: ജൈനസന്യാസി മുനി കംകുമാർ നന്ദി മഹാരാജിനെ കൊലപ്പെടുത്തിയവരുടെ പേരുകൾ ഇതുവരെ സർക്കാർ പുറത്തുവിടാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. തുടക്കം മുതലേ സാമ്പത്തിക ഇടപാടുകൾ മൂലമുള്ള പ്രശ്നമാണ് സ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന പോലീസെന്നും പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി. കൊലപാതകികളെ സർക്കാർ സംരക്ഷിക്കുകയാണ്. സർക്കാരിൻറെ ന്യൂനപക്ഷപീഡനത്തിൻറെ ഫലമായാണ് ഇത് സംഭവിച്ചത്. കൊലപാതകികൾക്ക് കർശന ശിക്ഷ നൽകണമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. കൊലപാതകത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലായ് അഞ്ച് മുതൽ സ്വാമിയെ കാണാതായി. പിന്നീട് ആശ്രമത്തിലെ സഹപ്രവർത്തകൻ…
Read Moreസംസ്ഥാനത്ത് അന്നഭാഗ്യയ്ക്ക് തുടക്കം ; പണം അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങി
ബെംഗളൂരു: കോൺഗ്രസ് സർക്കാറിന്റെ ക്ഷേമപദ്ധതി വാഗ്ദാനമായ ‘അന്നഭാഗ്യ’ക്കും തുടക്കമായി. കഴിഞ്ഞ ദിവസം വിധാൻസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. അഞ്ചുകിലോ അരിയും ബാക്കി പണവും നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കിലോക്ക് 34 രൂപ നിരക്കിലാണ് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് തുക എത്തുക. 15 ദിവസത്തിനകം എല്ലാ ഗുണഭോക്താക്കൾക്കും അവരവരുടെ അക്കൗണ്ടുകളിൽ പണം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇന്നലെ മുതൽ പണം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുതുടങ്ങി. അതേസമയം, ‘അന്നഭാഗ്യ’ ഗുണഭോക്താക്കളിൽ 22 ലക്ഷം കുടുംബങ്ങൾക്ക് ബാങ്ക്…
Read Moreജൈന ആചാര്യൻ വധം; സി ബി ഐക്ക് കൈമാറില്ലെന്ന് സർക്കാർ
ബെംഗളൂരു : ജൈന ആചാര്യൻ വധ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യം നിരസിച്ച് സർക്കാർ. ചിക്കോടി ഹൊരെകോടി നന്തി പർവത്തിലെ ജൈന ബസ്തിയിൽ നിന്ന് ആചാര്യ ശ്രീ കാമകിമാരാനന്ദി മഹാരാജയെ തട്ടിക്കൊണ്ടുപോയി മൃതദേഹം ചെറുകഷണങ്ങളാക്കി ഹിരെകൊടിയിലെ ഉപയോഗമില്ലാത്ത കുഴൽ കിണറിൽ തള്ളിയ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം കർണാടക സർക്കാർ തള്ളി. ആവശ്യം ഇല്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കർണാടക പോലീസ് തന്നെ തുടരന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹത്തിന് ഒരുങ്ങിയ സംസ്ഥാനത്തെ പ്രമുഖ ജൈന സന്യാസി ഗുണധാരാനന്ദി…
Read Moreആട് ചത്താൽ 5000 പശുവിനു 10000, സർക്കാർ നഷ്ടപരിഹാരം നൽകും
ബെംഗളൂരു : മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പിന് ബജറ്റിൽ സർക്കാർ 3024 കോടി രൂപ ഗ്രാന്റ് അനുവദിച്ചു. കൂടാതെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നേരത്തെ നടപ്പാക്കിയ അനുഗ്രഹ പദ്ധതിയും പുനരാരംഭിച്ചു. ഈ പദ്ധതി മൂലം അബദ്ധത്തിൽ മരിക്കുന്ന ആടിന് 5,000 രൂപയും പശു, പോത്ത്, കാള എന്നീ കന്നുകാലികളുടെ ഉടമകൾക്ക് 10,000 രൂപയും സർക്കാർ നഷ്ടപരിഹാരം നൽകും. സംസ്ഥാനത്ത് ത്വക്ക് രോഗം ബാധിച്ച് ചത്ത 25,859 കന്നുകാലികൾക്കായി ബജറ്റിൽ 53 കോടി വകയിരുത്തി. നഷ്ടപരിഹാരം വിതരണം ചെയ്യാൻ നടപടി ഉടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ്…
Read Moreപ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് രാജ്യദ്രോഹമല്ല ; ഹൈക്കോടതി
ബെംഗളൂരു: പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് അപകീർത്തിപരവും നിരുത്തരവാദപരവുമാണെങ്കിലും രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്ന് കർണാടക ഹൈകോടതി. കർണാടകയിലെ സ്കൂൾ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് ഹേമന്ദ് ചാന്ദഗൗഡറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബിദറിലെ ന്യൂ ടൗൺ പൊലീസ് സ്കൂളിലെ മാനേജ്മെന്റ് പ്രതിനിധികളായ അലാവുദ്ദീൻ, അബ്ദുൽ ഖലീൽ, മുഹമ്മദ് ബിലാൽ, മുഹമ്മദ് മെഹ്താബ് എന്നിവർക്കെതിരായി എടുത്ത കേസ് റദ്ദാക്കിയാണ് കോടതി പരാമർശം. കർണാടക ഹൈകോടതിയുടെ കലബുറഗി ബെഞ്ചിന്റേതാണ് നടപടി. ഇരു മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിന് ചുമത്തുന്ന 153(A) വകുപ്പും കേസിൽ…
Read Moreനികുതികൾ ഉയർത്തി സംസ്ഥാന സർക്കാർ
ബെംഗളൂരു: തെരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം ചെയ്ത സൗജനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നികുതികൾ ഉയർത്തി കർണാടക സർക്കാർ. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചപ്പോഴാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നികുതികൾ ഉയർത്തിയത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നികുതി 20 ശതമാനം ഉയർത്തി. ബിയറുൾപ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. 2023-24 സാമ്പത്തിക വർഷത്തേക്കായി 3.27 ലക്ഷം കോടിയുടെ ബജറ്റാണ് സിദ്ധരാമയ്യ അവതരിപ്പിച്ചത്. സൗജന്യമായി അടങ്ങിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ 52,000 കോടിയാണ് പ്രതിവർഷം സർക്കാരിന് ചെലവാകുക.
Read Moreമദ്യ വില കൂട്ടി ;സംസ്ഥാനത്ത് ആദ്യ ബജറ്റ് അവതരിപ്പിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് ആണ് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. എക്സൈസ് തീരുവയിൽ 20 ശതമാനം വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു.ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ തീരുവയാണ് വർദ്ധിപ്പിച്ചത്. ബിയറുൾപ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. എക്‌സൈസ് തീരുവയിൽ വർദ്ധനവുണ്ടായെങ്കിലും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില കുറവാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സദാചാര ഗുണ്ടായിസവും…
Read Moreനേഴ്സിംഗ് പഠനത്തിന്റെ പേരിൽ വിദ്യാർത്ഥികളെ കബളിപ്പിക്കുന്നത് അന്വേഷിക്കാൻ നിർദേശം
തിരുവനന്തപുരം : കർണാടകയിലെ നേഴ്സിംഗ് പഠനത്തിന്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷന്റെ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജൂനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചതോടെയാണ് നഴ്സിങ് പഠനത്തിന് താൽപ്പര്യം വർധിച്ചത്. 1100 ഓളം നേഴ്സിംഗ് കോളേജുകൾ ബംഗളുരുവിലുണ്ട്. ബംഗളുരുവിലെ കോളേജുകളിൽ വിദ്യാർത്ഥികളെ എത്തിക്കാൻ ഏജൻറുമാരുണ്ട്. സാധാരണ കേരളത്തിലെ കുടുംബങ്ങളിലെ കുട്ടികളാണ് കബളിപ്പിക്കപ്പെടുന്നത്. ഒരു വർഷം 3 ലക്ഷത്തിലേറെ ഫീസ് നൽകണം. എന്നാൽ…
Read More