കർണാടക ബസ് ഇടിച്ചു തെറിപ്പിച്ചത് പതിമൂന്നുകാരന്റെ ജീവൻ

കണ്ണൂർ:കൂത്തുപറമ്പി നടുത്തളത്തിൽ നീർവ്വേലി പതിമൂന്നാം മൈലിൽ കർണാടക ട്രാൻസ്‌പോർട്ട് ബസ്സിടിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന 13 വയസുകാരൻ മരിച്ചു.നീർവ്വേലി പതിമൂന്നാം മൈലിലെ ഷഹാന മൻസിലിൽ ഫിസാൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ആണ് അപകടം ഉണ്ടായത്. മട്ടന്നൂർ ഭാഗത്ത് നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സാണ് റോഡരികിൽ നിൽക്കുകയായിരുന്ന ഫിസാനെ ഇടിച്ചത്. അമിത വേഗതയിൽ ഒരു സ്വകാര്യ ബസ്സിനെ മറികടന്നെത്തിയ ബസ് റോഡരികിൽ നിൽക്കുകയായിരുന്ന ഫിസാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചതായി നാട്ടുകാർ പറഞ്ഞു. കുട്ടിയെ ഇടിച്ച് അൽപദൂരം മുൻപോട്ട് പോയശേഷം…

Read More
Click Here to Follow Us