ബെംഗളൂരു : എസ്എസ്എൽസി പരീക്ഷകൾ ജൂലൈയിൽ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ഓഫ്ലൈൻ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. എസ്എസ്എൽസി പരീക്ഷാ ബോർഡ് ഷെഡ്യൂൾ അടിസ്ഥാനമാക്കി ജൂലൈ 19, 22 തീയതികളിൽ എസ്എസ്എൽസി പരീക്ഷകൾ നടക്കും. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പൊതുതാൽപര്യ ഹർജി ആയി കണക്കാക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഹഞ്ചേറ്റ് സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. പരീക്ഷകൾ നടത്തുന്നത്…
Read MoreTag: karnataka sslc exam 2021
എസ്എസ്എൽസി പരീക്ഷ മാറ്റിവെച്ചു.
ബെംഗളൂരു: കോവിഡ് വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ എസ് എസ് എൽ സി(പത്താം ക്ലാസ്) പരീക്ഷ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ വ്യാഴാഴ്ച തീരുമാനിച്ചു. പുതുക്കിയ തീയ്യതി പിന്നീട് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. “സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ഇതേ തുടർന്ന് മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിരവധി സ്കൂൾ അസോസിയേഷനുകളുടെയും ആശങ്കകളും ഈ തീരുമാനത്തിന് കാരണമായി. കോവിഡ് 19 ന്റെ രണ്ടാം തരംഗം അവസാനിച്ചതിനുശേഷം ഇതിൽ അനുയോജ്യമായ ഒരു തീരുമാനം എടുക്കും,”എന്ന് അദ്ദേഹം പറഞ്ഞു. “പരീക്ഷക്ക് വളരെ മുൻപ് തന്നെ പുതുക്കിയ തീയതികൾ പ്രഖ്യാപിക്കും. വിദ്യാർത്ഥികൾ നിരാശപ്പെടേണ്ടതില്ല, പകരം അവരുടെ തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുക ,” എന്ന് മന്ത്രി അഭ്യർത്ഥിച്ചു.…
Read More