കർണാടക മഴക്കെടുതി: രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി 200 കോടി അനുവദിച്ചു

ബെംഗളൂരു: കർണാടകത്തിന്റെ പല ഭാഗങ്ങളിലും പേമാരി തുടരുന്നതിനാൽ, രണ്ട് സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്) രൂപീകരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദ്ദേശിച്ചപ്പോഴും, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 200 കോടി രൂപ അനുവദിച്ചു. കൊവിഡ് 19 പോസിറ്റീവായ മുഖ്യമന്ത്രി, മഴക്കെടുതി ബാധിത ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി വീഡിയോ കോൺഫറൻസ് നടത്തി പ്രളയ നാശം, ഉരുൾപൊട്ടൽ, വിളനാശം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ മനസ്സിലാക്കി. ജൂൺ 1 മുതൽ ഓഗസ്റ്റ് 6 വരെ നിർത്താതെ പെയ്ത മഴയിൽ 70…

Read More

കർണാടകയിലെ ഒമ്പത്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, കർണാടകയിലെ ഒമ്പത്‌ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശിവമൊഗ, ഹാസൻ, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമഗളൂരു, കുടക്, ഉഡുപ്പി, മൈസൂരു, ചാമരാജനഗർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തീരദേശ പ്രദേശങ്ങളിലുള്ളവരും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മേല്പറഞ്ഞ ജില്ലകളിൽ ശക്തമായതോ അഥവാ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബെംഗളൂരു നഗരത്തിലും വരുംദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പുണ്ട്.…

Read More

കനത്ത മഴ; കൊടകിൽ കോടികളുടെ നാശനഷ്ട്ടം

ബെംഗളൂരു: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ കാരണം കൊടക് ജില്ലയിൽ വൻ നാശനഷ്ടം. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും ഒരാൾ മരിക്കുകയും ചെയ്തു. ഇതുവരെ ഏകദേശം 52.39 കോടി രൂപയുടെ നാശനഷ്ട്ടം കൊടകിൽ ഉള്ളതായി കണക്കാക്കുന്നു. കൊടക് ജില്ലയുടെ ചുമതലയുള്ള വി. ആൻബു ഐ.എ.എസിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് ജില്ലയുടെ നാശനഷ്ട്ട കണക്കുകൾ അറിയിച്ചത്. മഴക്കെടുതി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടം ഒരുക്കിയതായി ഡെപ്യൂട്ടി കമ്മീഷണർ ചാരുലത സോമൾ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ചെട്ടള്ളി-മടിക്കേരി…

Read More

സംസ്ഥാനത്ത കനത്ത മഴ; വടക്കൻ കർണാടകയിൽ പ്രളയ സമാനമായ സാഹചര്യം

ബെംഗളൂരു: മൂന്നു ദിവസമായി പെയ്യുന്ന മഴയിൽ കർണാടകയിൽ പലയിടത്തും പ്രളയ സമാനമായ സാഹചര്യം. വടക്കൻ കർണാടകയിലെ പല ജില്ലകളിലും തീരദേശ പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുടക്, ചിക്കമംഗളുരു, ശിവമോഗ, ഉഡുപ്പി, ഹസ്സൻ, ഉത്തര കർണാടക, ദക്ഷിണ കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു. ബെൽഗാവി, ചിക്കോടി, നിപ്പുണി എന്നിവിടങ്ങളിലെ ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ബെംഗളൂരു മംഗളുരു ദേശീയപാതയിലെ റോഡ് ഗതാഗതം താത്കാലികമായി വഴിതിരിച്ചു വിട്ടിട്ടുണ്ട്. ചിക്കമംഗളുരു കുടക് ജില്ലകളിൽ വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായി. സംസ്ഥാനത്തു…

Read More
Click Here to Follow Us