ബെംഗളൂരു: 2022-23 അധ്യയന വർഷത്തിൽ മെയ് 16 നു വീണ്ടും സ്കൂൾ തുറക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നു. എന്നാൽ, വേനൽ കനത്തതോടെ സ്കൂൾ തുറക്കുന്ന തിയ്യതി നീട്ടാൻ ഒരുങ്ങുകയായിരിന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ രക്ഷിതാക്കളുടെ വിഭാഗം ഇതിനെ എതിർത്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. സ്‌കൂളുകൾക്ക് വേനൽ അവധി നൽകുന്ന വിഷയത്തിൽ കെഎഎംഎസ് സെക്രട്ടറി ശശികുമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. വേനലവധിക്കാലം നീട്ടരുതെന്ന് കെഎഎംഎസ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. താപനില ഉയരുന്നത് തുടർന്നാൽ മെയ് 16 ന് നിശ്ചയിച്ചിരുന്ന സ്കൂൾ ആരംഭിക്കുന്ന തീയതി മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ…
Read More