കൊച്ചി: താരപുത്രന്മാർ ഒരുമിച്ചെത്തുന്നു, പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവും കാളിദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. അഞ്ജലി മേനോന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തില്‍ നായികയായി എത്തുന്നത് നസ്രിയ നസീം ആയിരിക്കുമെന്നും ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് മോഹന്‍ലാല്‍ അവസാനമായി…
Read More