ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തൊഴിൽരഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് മെഗാ തൊഴിൽമേള നടത്താനൊരുങ്ങി സർക്കാർ. ഇതിന്റെ നടത്തിപ്പിനായി എട്ട് മന്ത്രിമാരുടെ സംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ രൂപം നൽകി. ഇവർ കമ്പനിയധികൃതരുമായി ചർച്ചനടത്തും. ജനുവരി അവസാനവാരമാണ് മേള നടത്താൻ ആലോചന. തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പിന്തുണയുറപ്പിക്കാനുള്ള ശ്രമത്തിന്റെഭാഗമാണ് സർക്കാരിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. തൊഴിലില്ലായ്മയ്ക്ക് പരിഹാരംകാണാൻ തൊഴിൽമേള നടത്തുമെന്ന് നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിലെ അഞ്ച് ജനപ്രിയ വാഗ്ദാന പദ്ധതികളിലൊന്നായ യുവനിധി പദ്ധതിക്ക് കഴിഞ്ഞദിവസം തുടക്കംകുറിച്ചതിന് പിന്നാലെയാണ് തൊഴിൽമേളയുടെ നടത്തിപ്പിലേക്ക് സർക്കാർ മുന്നിട്ടിറങ്ങിയത്. തൊഴിൽ…
Read More