ബെംഗളൂരു: ഐടി കമ്പനികളിലെ കൂട്ട പിരിച്ചുവിടലിനെ തുടർന്ന് പ്രതിഷേധവുമായി കർണാടക ഐടി /ഐ ടീസ് എംപ്ലോയീസ് യൂണിയൻ. അൾട്ടിസോഴ്സ് കമ്പനി ബെംഗളൂരുവിൽ നിന്ന് മാത്രം മുൻകൂർ നോട്ടീസ് നൽകാതെ 100 പേരെയാണ് പിരിച്ചുവിട്ടതെന്നും അതിനാൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു കർണാടക വ്യവസായ തർക്ക നിയമത്തിലെ ഭേദഗതി പ്രകാരം കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നതിനു മുൻപ് സർക്കാരിൽനിന്ന് അനുമതി വാങ്ങണം നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ തിരിച്ചുവിടാനും അനുമതിയുള്ളൂ. എന്നാൽ ഇതെല്ലാം ലംഘിച്ചാണ് പിരിച്ചുവിടൽ തുടരുന്നതെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ആരോപിച്ചു
Read More