ബെംഗളൂരു: 2020-ൽ കുട്ടികളെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ1,340 ശതമാനം വർധന സംസ്ഥാനത്ത് രേഖപ്പെടുത്തി. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് കർണാടക. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2020ൽ കർണാടകയിൽ കുട്ടികൾക്കെതിരായ 144 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 2019ൽ കുട്ടികൾക്കെതിരായ 10 സൈബർ കുറ്റങ്ങളാണ് രേഖപ്പെടുത്തിയത്. 1,340 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 144 കേസുകളിൽ 122 എണ്ണം കുട്ടികൾ ഉൾപ്പെട്ട സൈബർ പോണോഗ്രാഫിയുമായി ബന്ധപ്പെട്ടതാണ്.
Read More