കർണാടകയിലെ ആദ്യത്തെ ഹരിത വിമാനത്താവളമായി ഹുബ്ബള്ളി എയർപോർട്ട്

8 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തതോടെ സംസ്ഥാനത്തെ ആദ്യത്തെ ഹരിത വിമാനത്താവളമായി ഹുബ്ബള്ളി എയർപോർട്ട് മാറി. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഹരിത ഊർജം സംസ്ഥാനത്തെ ആറ് വിമാനത്താവളങ്ങൾ, ജിപിഎസ്-എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷൻ (ഗഗൻ) ഇൻസ്റ്റാളേഷൻ, ബെംഗളൂരുവിലെ ബഗലൂർ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ് എന്നിവയ്ക്ക് പ്രകാശമേകാൻ പ്രാപ്തമാണ്. നമ്മുടെ ഹുബ്ബള്ളി വിമാനത്താവളത്തിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടി എന്നാണ് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തത്. 2030 ഓടെ പുനരുപയോഗ ഊർജത്തിൽ നിന്ന് 50 ശതമാനം ഊർജം ഉൽപ്പാദിപ്പിക്കുക എന്ന…

Read More
Click Here to Follow Us