കർണാടകയിലെ ആദ്യത്തെ ഹരിത വിമാനത്താവളമായി ഹുബ്ബള്ളി എയർപോർട്ട്

8 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തതോടെ സംസ്ഥാനത്തെ ആദ്യത്തെ ഹരിത വിമാനത്താവളമായി ഹുബ്ബള്ളി എയർപോർട്ട് മാറി. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഹരിത ഊർജം സംസ്ഥാനത്തെ ആറ് വിമാനത്താവളങ്ങൾ, ജിപിഎസ്-എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷൻ (ഗഗൻ) ഇൻസ്റ്റാളേഷൻ, ബെംഗളൂരുവിലെ ബഗലൂർ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ് എന്നിവയ്ക്ക് പ്രകാശമേകാൻ പ്രാപ്തമാണ്.

നമ്മുടെ ഹുബ്ബള്ളി വിമാനത്താവളത്തിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടി എന്നാണ് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തത്. 2030 ഓടെ പുനരുപയോഗ ഊർജത്തിൽ നിന്ന് 50 ശതമാനം ഊർജം ഉൽപ്പാദിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ, ഇപ്പോൾ ഹുബ്ബള്ളി എയർപോർട്ട് 100 ശതമാനം ഗ്രീൻ എയർപോർട്ടായി 8MWp ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്ലാന്റായി മാറിയെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തി

ഹരിത തുടക്കത്തിന്റെ ഭാഗമായി, ഹരിതവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഹുബ്ബള്ളി വിമാനത്താവളത്തിലെ സോളാർ പ്ലാന്റ് പദ്ധതി ഏറ്റെടുത്തത്. സുസ്ഥിര ഗ്രീൻ എയർപോർട്ട് മിഷൻ (സുഗം) പദ്ധതി പ്രകാരം എയർപോർട്ട് വളപ്പിൽ 8 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ 43 കോടി രൂപയാണ് ചെലവഴിച്ചത്.

പവർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി വിമാനത്താവളത്തിന്റെ റൺവേയുടെ തെക്കുഭാഗത്തായി 38 ഏക്കർ ഭൂമി 2019 മധ്യത്തിൽ ഏറ്റെടുത്തിരുന്നു. വൈദ്യുതി വിതരണശൃംഖല ബന്ധിപ്പിച്ച ഫോട്ടോവോൾട്ടെയ്ക് സോളാർ പ്ലാന്റിന്റെ ടെൻഡർ ഏറ്റെടുത്ത് ഗുജറാത്ത് ആസ്ഥാനമായ മാധവ് ഇൻഫ്രാ പ്രോജക്ട്സ് ലിമിറ്റഡ് ആണ് 550 മീറ്റർ x 215 മീറ്റർ പ്രദേശത്ത് 22,500 സോളാർ മൊഡ്യൂളുകൾ സ്ഥാപിച്ചത്. അവ ഇപ്പോൾ പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കുന്നുവെന്നും അതികൃതർ പറഞ്ഞു.

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഹുബ്ബള്ളി, ബെലഗാവി, മൈസൂരു, ബല്ലാരി റഡാർ സ്റ്റേഷനുകൾ, ബംഗളൂരുവിലെ ഗഗൻ, ബഗലൂർ റസിഡൻഷ്യൽ ക്വാർട്ടേഴ്സുകൾ എന്നിവയിലെ വിമാനത്താവളങ്ങളെയും ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് പ്രകാശിപ്പിക്കും. ഗുണഭോക്തൃ വിമാനത്താവളങ്ങളുടെ പട്ടികയിൽ കലബുറഗി വിമാനത്താവളം ഉൾപ്പെടുത്താനും 100 ശതമാനം ഹരിത വിമാനത്താവളമാക്കാനും നിർദ്ദേശിമുണ്ട്.

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി മേൽപ്പറഞ്ഞ വിമാനത്താവള കെട്ടിടങ്ങളുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുമെന്നും പ്രതിവർഷം ഏകദേശം 8.5 കോടി രൂപ ലാഭിക്കാൻ എ എ ഐ-യെ സഹായിക്കുമെന്നും പറയപ്പെടുന്നു. സോളാർ പ്ലാന്റ് പ്രതിവർഷം 140 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്, തരിഹാളിൽ സ്ഥിതി ചെയ്യുന്ന ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ഹെസ്‌കോം) വൈദ്യുതി വിതരണശൃംഖലലേക്ക് നേരിട്ട് വൈദ്യുതി വിതരണം ചെയ്യും, അവിടെ നിന്ന് മറ്റ് എസ്‌കോമുകളുടെ സഹായത്തോടെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഗഗൻ ഓഫീസിലേക്കും ഇത് വിതരണം ചെയ്യും.

കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡുമായി (കെപിടിസിഎൽ) അടുത്തിടെയുള്ള പരിശോധന, വീലിംഗ്, ബാങ്കിംഗ് കരാർ എന്നിവ പൂർത്തിയാക്കിയ സോളാർ പ്ലാന്റിന്റെ ഇൻസ്റ്റാളേഷൻ ജോലികൾക്ക് ശേഷം നവംബർ 8 ന് പ്ലാന്റ് കമ്മീഷൻ ചെയ്തതായി ഹുബ്ബള്ളി എയർപോർട്ട് ഡയറക്ടർ പ്രമോദ് താക്കറെ പറഞ്ഞു. ഹുബ്ബള്ളി വിമാനത്താവളം ഹരിത വിമാനത്താവളമാക്കാനുള്ള തന്റെ ആശയത്തെ പിന്തുണച്ച സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ജോഷി നന്ദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us