ബെംഗളൂരു: ഹാസനിലെ സർക്കാർ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ ഹോസ്റ്റലിലെ 13 വിദ്യാർത്ഥികൾക്കും ഏഴ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കും കൊറോണ വൈറസ് പോസിറ്റീവ് സ്ഥിതീകരിച്ചു. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഹാസൻ, ചാമരാജനഗർ ജില്ലാ ഭരണകൂടങ്ങൾ അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നവംബർ 30 ചൊവ്വാഴ്ച അറിയിച്ചു. ഹാസനിലെ ചന്നരായപട്ടണ താലൂക്കിലെ ഗുരമാരനഹള്ളിഗ്രാമത്തിലെ മൊറാർജി ദേശായി ഹോസ്റ്റലിലും ചാമരാജനഗർ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലുമാണ്പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അധികൃതർ ഹോസ്റ്റലും മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടും സീൽ ചെയ്തു.
Read More