ബെംഗളൂരു ∙ കോഫി ബോർഡ് മുൻ ചെയർമാൻ എം.എസ്.ഭോജെ ഗൗഡ (74) ചിക്കമഗളൂരുവിലെ തോട്ടത്തിൽ വെച്ച് ശനിയാഴ്ച വൈകിട്ട് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചു. ദാസറഹള്ളി കൃഷ്ണഗിരി എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. തൊഴിലാളികൾ ചേർന്ന് ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2 തവണ കോഫി ബോർഡ് ചെയർമാനായിരുന്ന ഭോജെ ഗൗഡ ജനതാ പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് കോൺഗ്രസിലും ബിജെപിയിലും പ്രവർത്തിച്ചു. മൃതദേഹം കൃഷ്ണഗിരി എസ്റ്റേറ്റിൽ സംസ്കരിച്ചു. ഭാര്യ: എച്ച്.എസ്.ഗീത. മക്കൾ: ഹിമകീർത്തി, ജയകീർത്തി.
Read MoreTag: Honey bee
തേനീച്ചകൾ പെരുകുന്നു, ശ്രദ്ധിച്ചാൽ കുത്തേൽക്കില്ല
ബെംഗളൂരു: നഗരത്തിൽ പാർക്കുകളിലും കെട്ടിടങ്ങളിലും തേനീച്ചകളുടെ ആക്രമണം കൂടുന്നു. അടുത്ത ദിവസങ്ങളിൽ ആയി ഫ്രീഡം പാർക്കിൽ നിന്നും പത്തോളം പോലീസുകാർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ 2 പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹൊസ്സൂർ റോഡ് സെമിത്തേരിയിലും സംസ്കാര ചടങ്ങിനിടെ സമാനമായ സംഭവം നടന്നിരുന്നു. വേനൽ കാലമായതോടെ നഗരത്തിലെ മരങ്ങൾ എല്ലം പൂവിട്ടതോടെയാണ് തേനീച്ചകൾ പെരുക്കിയത്. തേനീച്ചകളെ പ്രകോപിപ്പിക്കാതിരുന്നാൽ കൂട്ടത്തോടെ വന്നുള്ള അക്രമണം ഒഴിവാക്കാമെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു.
Read More