ഹിജാബിനുവേണ്ടി ഖുറാന്‍ മുന്‍നിര്‍ത്തി വാദിക്കുന്നതില്‍ അർത്ഥമില്ല; കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

ബെംഗളൂരു: രാജ്യത്ത് വിവാദമാകുന്ന ഹിജാബ്, മതാചാരങ്ങളുടെ ഭാഗമല്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക സര്‍ക്കാര്‍. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു. വസ്ത്രവും ഭക്ഷണവും മതാചാരങ്ങളുടെ ഭാഗമല്ലെന്നും, പ്രത്യേക മതവിഭാഗത്തിനായി ഇക്കാര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്നും ശബരിമല കേസിലും മുത്തലാഖ് കേസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ഖുറാന്‍ മാത്രം മുന്‍നിര്‍ത്തി ഹിജാബിന് വേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ല. ഭരണഘടനയുടെ 25ആം അനുച്ഛേദം…

Read More

ഹിജാബ് ഇസ്ലാമിൽ അനിവാര്യമായ ആചാരമല്ല: കർണാടക സർക്കാർ ഹൈക്കോടതിയിൽ.

ബെംഗളൂരു: ഇസ്‌ലാമിന് കീഴിൽ ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകളിൽ ഇത് അനുവദിക്കാത്തത് സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും കർണാടക സർക്കാർ കർണാടക ഹൈക്കോടതിയിൽ. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെ സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് കെ. നവാദ്ഗിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല, ഹിജാബ് ധരിക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യത്തിന് കീഴിൽ കണക്കാക്കാനാവില്ല, കോളേജുകളിൽ യൂണിഫോം നിർബന്ധമാക്കിയ സംസ്ഥാന…

Read More
Click Here to Follow Us