ബെംഗളൂരു: മഴവെള്ളത്താൽ മുങ്ങുന്ന നഗരത്തിനു ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് ബിബിഎംപി. 1500 കോടി രൂപയാണ് ഓട നിർമ്മാണത്തിനായി മാറ്റി വച്ചിരിക്കുന്നത്. 2 ദിവസം തുടർച്ചയായി മഴ പെയ്താൽ നഗരത്തിലെ 72 താഴ്ന്ന പ്രദേശങ്ങളാണ് സ്ഥിരം മുങ്ങുന്നതെന്ന് കണ്ടെത്തി ബിബിഎംപി സമർപ്പിച്ച പദ്ധതിയ്ക്കാണ് നഗരസഭ വികസന വകുപ്പ് അനുമതി നൽകിയത്. 171 കിലോ മീറ്റർ പടർന്നു കിടക്കുന്ന നഗരത്തിലെ മഴവെള്ള ഓട സംവിധാനത്തിൽ 359 ഇടങ്ങളിൽ നവീകരണം നടത്താനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ എച്ച്ആർബിആർ ലേഔട്ട്, വീരണ്ണപാളയ, നായാന്ദഹള്ളി, യെലഹങ്കയിലെ എൽപിഎസ് നഗർ, അരീക്കെരെ, അനുഗ്രഹ…
Read More