മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. അതേപോലെ സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ. ഇരുവരുടെയും വിവാഹനിശ്ചയ വാർത്ത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതാണ്. ജിപി തന്നെയാണ് വിവാഹ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 28 ജനുവരി 2024 ആണ് ആ ദിവസം. ജിയും ജിയും ഒന്നാകുന്ന ദിവസം. ‘GpzGopz’, ‘GG Celebrations’, എന്നീ ഹാഷ്ടാഗും വീഡിയോയിലൂടെ താരം വെളിപ്പെടുത്തി.
Read More