ബിബിഎംപി മാലിന്യ കരാറുകാർ സമരം പിൻവലിച്ചു; മാലിന്യ ശേഖരണം പുനരാരംഭിക്കും

ബെംഗളൂരു: കരാറുകാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) മാലിന്യ പ്രതിസന്ധി പരിഹരിച്ചു. പണി പുനരാരംഭിക്കാനും ബെംഗളൂരുവിലുടനീളം മാലിന്യം നീക്കം ചെയ്യാനും കരാറുകാർ സമ്മതിച്ചു ദീര് ഘകാലമായി മുടങ്ങിക്കിടക്കുന്ന ആവശ്യങ്ങളും പണമടയ്ക്കുന്നതിലെ ക്രമാതീതമായ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് മാലിന്യ കരാറുകാര് വെള്ളിയാഴ്ച മുതല് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാൽ, കരാറുകാരുമായി ചർച്ചകൾ നടത്തിയ പൗരസമിതി, പേയ്‌മെന്റുകൾ ഉടൻ അനുവദിക്കുമെന്ന് അവർക്ക് ഉറപ്പുനൽകിയതോടെ കരാറുകാർ സമരം പിൻവലിച്ചു. ബിബിഎംപി അഡ്മിനിസ്‌ട്രേറ്റർ രാകേഷ് സിംഗ്, ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത എന്നിവർ പ്രതിഷേധിച്ച കരാറുകാരുമായി…

Read More

സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മാലിന്യ കരാറുകാർ

ബെംഗളൂരു: ജനുവരി 1 മുതൽ തുടങ്ങാൻ ഇരുന്ന പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ബെംഗളൂരുവിലെ മാലിന്യ കരാറുകാർ പറഞ്ഞതോടെ ബിബിഎംപി പ്രതിസന്ധിലായി. ബെംഗളൂരുവിൽ നിന്നുള്ള ഗാർബേജ് ക്ലീനിംഗ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഡിസംബർ 8 ന് തങ്ങളുടെ പ്രശ്‌നങ്ങൾ നിരത്തി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ജൂൺ, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നിങ്ങനെ അഞ്ച് മാസമായി ബിബിഎംപി ഞങ്ങളുടെ ബില്ലുകൾ ക്ലിയർ ചെയ്തിട്ടില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്എൻ ബാലസുബ്രഹ്മണ്യ പറഞ്ഞു. പ്രതിമാസ ബില്ലുകൾ 40 കോടി രൂപയായി കണക്കാക്കിയാൽ, ബിബിഎംപിയുടെ മൊത്തം കുടിശ്ശിക ഞങ്ങൾക്ക് 200…

Read More

മാലിന്യ കരാറുകാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു: ബിബിഎംപിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഡിസംബർ 31 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു . ഡിസംബർ എട്ടിന് തങ്ങളുടെ പ്രശ്‌നങ്ങൾ രേഖപ്പെടുത്തിയ കത്ത് ബിബിഎംപിക്ക് കൈമാറിയതായി അംഗങ്ങൾ പറഞ്ഞു. ഉടൻ പരിഹാരം പ്രഖ്യാപിച്ചില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് മാലിന്യ കരാറുകാർ ഭീഷണിമുഴക്കി. ഡിസംബർ 31 ന് കർണാടക ബന്ദിന്റെ ഭാഗമായി സമരം നടത്തുമെന്നും ജനുവരി ഒന്നു മുതൽ അനിശ്ചിതകാല സമരം തുടരുമെന്നും ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ മേധാവി എസ് എൻ ബാലസുബ്രഹ്മണ്യ പറഞ്ഞു. കരാറുകാരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ബിബിഎംപി ചീഫ് കമ്മീഷണർ,…

Read More
Click Here to Follow Us