ഡൽഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവില്‍ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
Read MoreTag: gandhi
മഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാത അക്രമികൾ തകർത്തു
ബെംഗളൂരു: മംഗളൂരുവിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്തു. ശിവമോഗ ജില്ലയിലെ ഹൊളെഹൊന്നൂരുവിൽ പ്രധാന കവലയിൽ സ്ഥാപിച്ച പ്രതിമയാണ് അജ്ഞാത അക്രമികൾ തകർത്തത്. 18 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഗാന്ധി പ്രതിമ. തിങ്കളാഴ്ച രാവിലെയാണ് പ്രതിമ തകർന്ന നിലയിൽ കണ്ടത്. ഞായറാഴ്ച രാത്രിയാവാം കൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. കേസ് അന്വേഷണം ആരംഭിച്ച പോലീസ് നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read More