ബെംഗളൂരു: കോലാറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബോര്‍ഡ് നശിപ്പിച്ചതിനെ തുടര്‍ന്ന് കർണാടകയിൽ കോൺഗ്രസ് റോഡ് ഉപരോധിച്ചു. ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡാണ് അജ്ഞാത സംഘം നശിപ്പിച്ചത്. ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വക്കലേരിയിലെ റോഡ് ഉപരോധിച്ചു. കോലാര്‍ പോലീസ് പ്രവര്‍ത്തകരുമായി സംസാരിച്ചാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി അറിയിച്ചു. മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ഖാര്‍ഗെ സ്ഥാനമേറ്റെടുക്കാന്‍ എത്തിയത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി…
Read More