ബെംഗളൂരു : രാജ്യത്തുടനീളമുള്ള തീപിടുത്തങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ 166 ജില്ല, താലൂക്ക് സർക്കാർ ആശുപത്രികളിൽ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്താൻ കർണാടക സർക്കാർ ഞായറാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാന ആരോഗ്യ വകുപ്പിന് സംസ്ഥാന ഫയർ ആൻഡ് എമർജൻസി സർവീസിൽ നിന്ന് എൻഒസി ഓഡിറ്റിനായി ലഭിച്ചു. ഇതിനുപുറമെ, രാഷ്ട്രീയ ആരോഗ്യ അഭിയാൻ പ്രകാരം ആശുപത്രികൾക്ക് 50,000 രൂപ വീതം അനുവദിക്കുമെന്ന് ആരോഗ്യ കമ്മീഷണറുടെ സർക്കുലറിൽ പറയുന്നു.
Read MoreTag: fire outbreak in chala
തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം.
തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം. രാത്രി പതിനൊന്നരയോടെ ആക്രി കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. തീ ഉയരുന്ന സമയത്ത് ആക്രിക്കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ അകത്തുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിശമനസേന എത്തി ഒരു മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. എട്ടിലധികം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. തീ സമീപത്തെ വീടുകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഓയില്‍ കാനുകളുടെ ശേഖരത്തില്‍ നിന്നാവാം…
Read More