മംഗളൂരു ഫാസിൽ വധക്കേസ്; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

ബെംഗളൂരു: മംഗളൂരു സുറത്ത്കല്ലിലെ ഫാസിൽ വധക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന. ഫാസിലിൻറെ കൊലപാതകത്തിൽ കേസിൽ നിലവിൽ അറസ്റ്റിലായ മംഗളൂരു സ്വദേശിയിൽ നിന്ന് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെ കുറിച്ചും കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് പറയപ്പെടുന്നത്. ഫാസിലിൻറെ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മറ്റ് പ്രതികളെ കൂടി അറസ്റ്റ് ചെയ്‌താൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് വ്യക്തതയുണ്ടാവു. സുറത്ത്കല്ലിലെ ഇന്നലെ അറസ്റ്റിലായ പ്രതിക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നെങ്കിലും…

Read More
Click Here to Follow Us