മുംബൈ : രാജ്യത്ത് ടോള്‍ പിരിവ് ഇനി പുതിയ രീതിയില്‍. ടോള്‍ പിരിവില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പുതിയ രീതി പ്രകാരം, ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കും. നാവിഗേഷന്‍ മാര്‍ഗത്തില്‍ നിരക്ക് നിശ്ചയിക്കും. ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനും നീക്കമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായ രീതിയിലാകും പരിഷ്‌കരണം ഏര്‍പ്പെടുത്തുക. പുതിയ സംവിധാനം വരുന്നതോടെ ഉപഗ്രഹ നാവിഗേഷന്‍ വഴിയാകും ടോള്‍ പിരിക്കുക.ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
Read MoreTag: FASTTAG
നൈസ് റോഡിലെ നീണ്ട ക്യൂവിന് അറുതി;യാത്രക്കാർക്ക് ഫാസ്‌ടാഗ് കാർഡ് ഉപയോഗിക്കാം
ബെംഗളൂരു: ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (എൻഐസിഇ) റോഡിൽ നവംബർ രണ്ടാം വാരം മുതൽ യാത്രക്കാർക്ക് ഫാസ്‌ടാഗ് കാർഡ് ഉപയോഗിക്കാം.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) റോഡുകൾ പോലെ എല്ലാ വാഹനങ്ങൾക്കും ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് എൻഐസിഇ ലിമിറ്റഡിലെ ഉദ്യോഗസ്ഥർ ഇപ്പോൾ വിശദാംശങ്ങളും സാങ്കേതിക തകരാറുകളും പരിഹരിക്കുന്ന അന്തിമഘട്ടത്തിലാണ്. ഫാസ്ടാഗിന്റെ അഭാവം ടോൾ പ്ലാസകളിൽ നീണ്ട ക്യൂവിലേക്ക് നയിക്കുന്നു, കാരണം പാസ് ഉപയോഗിക്കുന്നതിന് പണം മാത്രമേ സ്വീകരിചിരുന്നുള്ളു.നിരക്കുകൾ ഇപ്പോൾ ഉള്ളതിന് തുല്യമായിരിക്കും. പേയ്‌മെന്റ് രീതി ഇപ്പോൾ പണമായോ ഫാസ്‌ടാഗ്…
Read More