പുത്തൻ ചുവടുവയ്പ്പ്; നാല് കോളേജുകളിൽ എൻജിനീയറിംങ് പഠനം കന്നഡയിൽ

ബെം​ഗളുരു; ഈ അധ്യയന വർഷം മുതൽ കർണ്ണാടകയിൽ നാല് കോളേജുകളിൽ എൻജിനീയറിംങ് പഠനം കന്നഡയിൽ ആരംഭിയ്ക്കും. വിജയപുര ഡോ പിജി ഹലകട്ടി, കോളേജ് ഓഫ് എൻജിനീയറിംങ്, ഭൽക്കി ഭീമണ്ണ ഖദ്രെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി, ചിക്കബല്ലാപുര എസ് ജെസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മൈസുരു മഹാരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ കോളേജുകളിലാണ് ഇത്തവണ എൻജിനീയറിംങ് കന്നഡയിൽ ആരംഭിയ്ക്കുന്നത്. എൻബിഎ ഉള്ള കോളേജുകൾക്ക് മാത്രമാണ് കന്നഡയിൽ പഠിപ്പിക്കാൻ അനുമതി ഉള്ളതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ വ്യക്തമാക്കി.

Read More
Click Here to Follow Us