ബെംഗളൂരു: പട്ടം പറത്തുന്നതിനിടെ ഹൈ ടെൻഷൻ കമ്പിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് പൊള്ളലേറ്റ 13 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. നോർത്ത് ബെംഗളൂരുവിലെ എച്ച്എംടി ലേഔട്ടിലെ ദാസപ്പ ഗാർഡനിൽ താമസിക്കുന്ന മുഹമ്മദ് അബൂബക്കർ ഖാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. എച്ച്എംടി ലേഔട്ടിലെ ആറാം ‘ബി’ ക്രോസ് റോഡിലെ വിശ്വേശ്വരയ്യ പാർക്കിൽ പട്ടം പറത്തുകയായിരുന്നു അബൂബക്കറും സുഹൃത്തും. പട്ടം പറത്തുന്നതിനിടെ പാർക്കിനോട് ചേർന്നുള്ള ജനവാസകേന്ദ്രത്തിൽ നിന്ന് ഒന്നരയടിയോളം അകലെയുള്ള ഹൈടെൻഷൻ കമ്പിയിൽ പട്ടം കുടുങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ സമീപത്തെ വീടിന്റെ ടെറസിൽ…
Read MoreTag: electric shock
പ്രാവുകളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: നന്ദിനി ലേഔട്ടിൽ പ്രാവുകളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ആൺകുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടികൾ ഇപ്പോൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്, നന്ദിനി ലേഔട്ടിലെ വിജയാനന്ദനഗർ സ്വദേശികളായ ചന്ദ്രു, സുപ്രീത് എന്നിവരാണ് അപകടത്തിന് ഇരയായ കുട്ടികൾ . പ്രാവുകളെ പിടിക്കാനുള്ള ശ്രമത്തിനിടെ ആൺകുട്ടികൾ വ്യാഴാഴ്ച ഇരുമ്പ് വടിയുമായി വീടിന്റെ ടെറസിലേക്ക് പോയതായി പോലീസ് പറഞ്ഞു. പ്രാവുകളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ മേൽക്കൂരയിലൂടെ കടന്നുപോയ ഹൈ ടെൻഷൻ കമ്പിയുമായി ഇവയുടെ ഇരുമ്പ് റോഡ് സ്പർശിച്ചു. സംഭവത്തിൽ ഷോർട്ട് സർക്യൂട്ടും…
Read Moreപൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 3 പേര് മരിച്ചു
ബെംഗളൂരു: ക്യഷിയിടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 3 പേര് മരിച്ചു. ടി നരസീപുര നീലസൊഗെയില് നടന്ന ദുരന്തത്തില്‍ രാച്ചെ ഗൗഡ 60 മകന് മഹാദേവസ്വാമി 38, ഹരീഷ് 33 എന്നിവരാണ് മരിച്ചത്. ക്യഷിയിടത്തിലെ ചെളിയില്‍ വൈദ്യുതി കമ്പി പൊട്ടിക്കിടക്കുന്നത് അറിയാതെ ചവിട്ടിയ രാച്ചെഗൗഡയ്ക്കാണ് ആദ്യം ഷോക്കേറ്റത്. ഇതുകണ്ട മകന് മഹാദേവസ്വാമിയും ഹരീഷും രാച്ചെഗൗഡയെ രക്ഷിക്കാന്‍ ശ്രമിക്കുന്നിതിനിടയിലാണ് ഷോക്കേറ്റത്. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈദ്യുതി വകുപ്പ് അധിക്യതരും പൊലീസും സ്ഥലത്ത് എത്താത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ടി. നരസീപുര പൊലീസ് കേസെടുത്ത്…
Read Moreവൈദ്യുതാഘാതമേറ്റ് രണ്ട് ബെസ്കോം തൊഴിലാളികൾ മരിച്ചു, ഒരാൾക്ക് പരിക്ക്
ബെംഗളൂരു : ബുധനാഴ്ച വൈകീട്ട് 5.45-ന് ചിക്കബല്ലാപ്പൂർ റൂറൽ ഡിവിഷനിലെ ഹീരേകട്ടിഗനഹള്ളിയിൽ 11 കെവി ശേഷിയുള്ള ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) വയർ മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കരാർ തൊഴിലാളികൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹവേരി സ്വദേശികളായ സഞ്ജീവ് (22), സിദ്ധപ്പ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിഹാർ സ്വദേശി പർവേസിനെ (22) കോലാറിലെ ആർ എൽ ജലപ്പ ആശുപത്രിയിലേക്ക് മാറ്റി. 11 കെവി അഗ്രികൾച്ചറൽ ഫീഡർ കേബിൾ തുമകുരുവിലെ എം/എസ് രാജ ഇലക്ട്രിക്കൽസിലേക്ക് മാറ്റുന്നതിനുള്ള കരാർ ബെസ്കോം…
Read Moreഫ്രിഡ്ജിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ശ്രമിച്ചു; 19 കാരി മരണമടഞ്ഞു.
ബെംഗളൂരു: ഫ്രിഡ്ജ് വീണ് 19 കാരിയായ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഭർത്താവിന് അപകടത്തിൽ പരിക്കുകളോടെ രക്ഷപെട്ടു. വീട് വൃത്തിയാക്കുന്നതിനിടയിൽ ഒരു കൈയിൽ വെള്ളം നിറച്ച പത്രം പിടിച്ചുകൊണ്ട് ഫ്രിഡ്ജിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ലത എന്നാണ് മരണപ്പെട്ട യുവതിയുടെ പേര് യുവതിക്ക് 11 മാസം പ്രായമായ പെൺകുട്ടിയുണ്ട്. പെട്ടെന്ന് തറയിലെക്ക് വീണ ലതയുടെ മേളിലേയ്ക്ക് ഫ്രിഡ്ജ് വീഴുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ ഭർത്താവ് സുനിലിന് ഫ്രിഡ്ജ് ഒരു വശത്തേക്ക് ചവിട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് പരിക്കേറ്റത്. സഹായത്തിനായി സുനിൽ നിലവിളിക്കാൻ തുടങ്ങിയതോടെ…
Read Moreമഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് പഴക്കച്ചവടക്കാരൻ മരിച്ചു
ബെംഗളൂരു: ബുധനാഴ്ച വെസ്റ്റ് ഓഫ് ചോർഡ് റോഡിൽ പെയ്ത മഴയിൽ അഭയം പ്രാപിക്കുന്നതിനിടെ 21 കാരനായ വഴിയോര പഴക്കച്ചവടക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. അഞ്ചു വർഷത്തോളമായി കട്ട് ഫ്രൂട്ട്സ് വിൽപന നടത്തുന്ന മങ്ങമ്മനപാളയ സ്വദേശി വസന്ത് ആണ് മരിച്ചത്. വസന്ത് തന്റെ ഉന്തുവണ്ടി ഒരു വൈദ്യുത തൂണിനടുത്താണ് നിർത്തിയിരുന്നത്. എന്നാൽ കനത്ത മഴയെത്തുടർന്ന് വൈദ്യുതി പൊട്ടിയ വയർ പൊട്ടി കിടപ്പുണ്ടായിരുന്നു. അവിടെനിന്നാണ് വൈദ്യുതാഘാതമേറ്റ്ത്. തുടർന്ന് വൈദ്യുതാഘാതമേറ്റ വസന്ത് അനങ്ങാതെ കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് ബെസ്കോമിലും പോലീസിലും വിവരം അറിയിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇതേക്കുറിച്ച് പ്രതികരിക്കാൻ…
Read More