ബെംഗളൂരു: സകലേഷ് പുരയില്‍ സുര്യോദയം കാണാന്‍ പോയ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കൂത്താട്ടുകുളം സ്വദേശിയായ യുവാവ് മരിച്ചു.വലിയ കളപ്പുരയില്‍ ജോസിന്റെയും ജൂലിയുടെയും മകന്‍ എബിന്‍ ജോസ് (28) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഗോകര്‍ണം റൂട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന തുറന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് ഇറക്കത്തില്‍ പിന്നോട്ട് ഉരുണ്ടാതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന സഹോദരന്‍ എല്‍ദോ (32),പിതൃ സഹോദരീ പുത്രന്‍ സോനു (40),സോനുവിന്റെ ഭാര്യ വീണ (36),മക്കളായ സാറ (11),ഡേവിഡ് (7)…
Read More