ഒഡീഷ: ശവ സംസ്കാരത്തിനായി കൊണ്ടുവന്ന മൃതദേഹം പാതി വെന്ത നിലയിൽ ഭക്ഷിച്ച് മദ്യപാനികൾ. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് സുന്ദർ മോഹൻ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രോഗം ബാധിച്ച് ഗ്രാമത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധുസ്മിത സിങ്ങിന്റെ മൃതദേഹമാണ് മദ്യലഹരിയിൽ ഇരുവരും ഭക്ഷിച്ചത്. മധുസ്മിതയുടെ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിനായി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയും ശവസംസ്കാര സമയത്ത് അവിടെയുണ്ടായിരുന്ന ഇരുവരും വേഗത്തിൽ സംസ്കരിക്കുന്നതിനായി പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്ണങ്ങളാക്കുകയും തുടർന്ന് ഒരു…
Read More