ബെംഗളൂരു: ദസറ പൂജ അവധിക്ക് മുന്നോടിയായി കേരളം ആർ ടി സിയുടെ ബെംഗളൂരുവിൽ നിന്നുള്ള സ്പെഷ്യൽ ബസ് സർവീസുകൾ 28 ന് ആരംഭിക്കും. ഒക്ടോബര് 12 വരെ പ്രതിദിനം 18 സ്പെഷ്യൽ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും തിരിച്ച് ബെംഗളൂരുവിലേക്കും എത്രയും സർവീസുകളുണ്ട്. ഓൺലൈൻ റിസർവഷൻ അടുത്ത ദിവസം തുടങ്ങും. തെക്കൻ കേരളത്തിലേക്കുള്ള സർവീസുകൾ സേലം, കോയമ്പത്തൂർ വഴിയും തിരുവനന്തപുരത്തേക്കുള്ള 2 സർവീസുകൾ തിരുനൽവേലി,നാഗർകോവിൽ വഴിയുമാണ്. ബുക്കിങ്ങിനായി വെബ്സൈറ്റ് : online.keralartc.com. മൊബൈൽ ആപ്പ് : Ente KSRTC
Read More