ഡോക്ടർമാരുടെ എണ്ണം കുറവ്; വീഡിയോ പുറത്ത് വിട്ട് ഡോക്ടർ

ബെം​ഗളുരു; കോവിഡ് രോ​ഗികൾക്ക് ഉള്ള ഡോക്ടർമാരില്ലെന്ന് വീഡിയോയിൽ വ്യക്തമാക്കി ഡോക്ടർ, കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടർമാരെയും നഴ്‌സുമാരെയും ആവശ്യപ്പെട്ട് ഡോക്ടറുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ. ശിവാജിനഗറിലെ ആശുപത്രിയിലെ ഡോക്ടറാണ് വീഡിയോ പുറത്ത് വിട്ടത്. നിലവിൽ ആശുപത്രിയിൽ 48 ഡോക്ടർമാരെ ആവശ്യമുണ്ട്. ആവശ്യത്തിന് കിടക്കകളുണ്ട്. എന്നാൽ ചികിത്സിക്കാൻ ഡോക്ടർമാരില്ല. ഒരു ദിവസം ആറുമണിക്കൂർ ജോലിചെയ്താൽമതിയെന്നും വീഡിയോയിൽ വ്യക്തമാക്കി.

Read More

കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു.

ബെം​ഗളുരു; കോവിഡ് ബാധിച്ച ഡോക്ടർ അന്തരിച്ചു, കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 31-കാരനായ ഡോക്ടർ ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ ഡോക്ടറാണിത്. ബാഗൽകോട്ടിലെ കലഡ്ഗി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. രോഗം സ്ഥിരീകരിക്കുകയും കരൾ സംബന്ധമായ അസുഖം മൂർച്ഛിക്കുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബെം​ഗളുരുവിൽ ഇതുവരെ 30-ലധികം ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചതായി കർണാടക മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇതുകൂടാതെ ആശ വർക്കർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർക്ക് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. കൂടാതെ മരിച്ച ഡോക്ടറുടെ കുടുംബത്തിന് കോവിഡ്-19…

Read More

കോവിഡ് കാലത്ത് ശമ്പളം കുറവാണെന്ന് ചൂണ്ടിക്കാട്ടി കൂട്ട രാജിക്കൊരുങ്ങി ഡോക്ടർമാർ

ബെം​ഗളുരു; ഡോക്ടർമാർ സമരത്തിൽ ,സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ സർക്കാർ കഠിന ശ്രമം നടത്തുന്നതിനിടെ കോവിഡ് മുന്നണിപ്പോരാളികളായ 506 കരാർ ഡോക്ടർമാർ പ്രതിഷേധത്തിൽ. റെഗുലർ ഡോക്ടർമാരുടേതിനു തുല്യമായി ശമ്പളം ലഭിക്കാത്തതിലും സർക്കാർ സ്ഥിരനിയമനം നൽകാത്തതിലും പ്രതിഷേധിച്ച് രാജിക്കൊരുങ്ങുകയാണ് ഡോക്ടർമാർ. എന്നാൽ തങ്ങളുടെ തീരുമാനം വ്യക്തമാക്കി കരാർ ഡോക്ടർമാരുടെ സംഘടന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കത്തെഴുതി കഴിഞ്ഞു, കൂടാതെ ജോലിയിൽനിന്ന് ഉടനടി വിടുതൽ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റെഗുലർ ഡോക്ടർമാരുടേതിനു തുല്യമായ വേതനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തേ നിവേദനവും നൽകിയിരുന്നു. ബെം​ഗളുരുവിൽ കരാർ ഡോക്ടർമാർക്ക് സർക്കാർ…

Read More

ആശ്വാസ വാർത്ത;”മെയ്ഡ് ഇൻ ബെംഗളൂരു”വെന്റിലേറ്റർ വിജയകരം; അഭിമാനമായി ഡോ:ജ​ഗദീഷ് ഹിരേമഡ്.

ബെം​ഗളുരു; ഓട്ടോ മൊബൈൽ പാർട്സുകൾ ഉപയോ​ഗിച്ച് ഇന്ത്യയിലെ ആദ്യത്തെ വെന്റിലേറ്റർ നിർമ്മിച്ചു, തദ്ദേശീയ വെന്റിലേറ്റർ നിർമ്മിച്ചത് ബെം​ഗളുരുവിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടറും സംഘവുമാണ്. ജി​ഗാനി എയ്സ് സുഹാസ് ആശുപത്രിയിലെ എംഡി ഡോ. ജ​ഗദീഷ് ഹിരേമഡ് ആണ് മൈസുരുവിലെ ഹെൽത്ത് കെയർ കമ്പനിയായ സ്കാന്റേ , മഹീന്ദ്ര , മഹീന്ദ്ര ഡിസൈൻ ടീം എന്നിവരുടെ സഹായത്തോടെ തീരെ ചെലവു കുറഞ്ഞതും എന്നാൽ മികച്ചതുമായ വെന്റിലേറ്ററെന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുന്നത്. കൂടാതെ ജാവ ബൈക്ക്, ബൊലേറോ എസ്‌യുവി പാർട്സ് ആണ് പ്രധാന ഘടകങ്ങൾ. വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ തദ്ദേശായമായ…

Read More
Click Here to Follow Us