ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണി മുടക്കി; ആയിരകണക്കിന് ഉപയോക്താക്കൾ ബുദ്ധിമുട്ട് നേരിട്ടു

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ പലർക്കും വീണ്ടും പ്രവർത്തനരഹിതമായതായി. ഇന്ത്യയിലെ നൂറുകണക്കിന് ഉപയോക്താക്കൾ ഈ ആപ്പുകൾ ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതായി പറയുന്നു. പേജുകൾ ലോഡുചെയ്യുന്നതിലും ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിലും ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കാര്യമായ തടസ്സങ്ങൾ നേരിട്ടു. ഇത് ആഗോള തലത്തിൽ ഉണ്ടായ പ്രശ്നമാണ്. മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രശ്നം പങ്കുവെച്ചത്. പ്ലാറ്റ്‌ഫോമുകൾ ലോഡുചെയ്യുന്നത് മന്ദഗതിയിലാണെന്നും പൂർണ്ണമായും പ്രതികരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പലരും തങ്ങളുടെ നിരാശ പ്രകടിപ്പിക്കാൻ ട്വിറ്ററിലേക്ക് പോയി.…

Read More

ബെംഗളൂരുവിൽ വ്യാപാര ലൈസൻസുകൾ കുറഞ്ഞത് 45 ശതമാനമെന്ന് പഠനങ്ങൾ

ബെംഗളൂരു: എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും ബെംഗളൂരുവിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ബിസിനസ്സ് മേഖല ഇപ്പോളും മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്. 2019-20 വർഷത്തിന് അപേക്ഷിച്ച് ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) നൽകിയ ട്രേഡ് ലൈസൻസുകളിൽ ഏകദേശം 45% ഇടിവുണ്ടായിട്ടുണ്ട്. 2019-20 അവസാനത്തോടെ ബെംഗളൂരുവിൽ 51,564 ട്രേഡ് ലൈസൻസുകൾ ഉണ്ടായിരുന്നെങ്കിൽ, ഇപ്പോൾ അവയുടെ എണ്ണം 32,257 ആയി കുറഞ്ഞു. ഇതിൽ 28,683 എണ്ണം പുതുക്കിയവയാണ്, പുതിയ ലൈസൻസുകളുടെ എണ്ണമാകട്ടേ 3,574 എണ്ണം മാത്രമാണ്. ഒരു പ്രത്യേക പ്രദേശത്ത് ഒരു പ്രത്യേക ബിസിനസ്സ് ചെയ്യാൻ വ്യാപാരിയെ അനുവദിക്കുന്ന പ്രാദേശിക അതോറിറ്റി നൽകുന്ന…

Read More

ന​ഗരത്തിൽ 60 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു

ബെം​ഗളുരു; കെട്ടിടം തകർന്നു വീഴുന്നത് ന​ഗരത്തിൽ കൂടുന്നു, ഇത്തവണ 60 വർഷം പഴക്കമുള്ള രാജാജി ന​ഗറിലെ ബഹുനില കെട്ടിടമാണ് ഇത്തവണ തകർന്നു വീണത്. കൂടാതെ വിള്ളലുകൾ കെട്ടിടത്തിൽ നേരത്തെ കണ്ടെത്തിയതിനാൽ അടിയന്തിരമായി താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നുവെന്ന് അധികാരികൾ വ്യക്തമാക്കി. 60 വർഷം പഴക്കമുള്ള കെട്ടിടത്തിന് ചരിവും വിള്ളലും കണ്ടെത്തിയതിനെ തുടർന്നാണ് അപകട സാധ്യത മുന്നിൽ കണ്ട് താമസക്കാരെ ഒഴിപ്പിച്ചത്. 3 ആഴ്ച്ചക്കിടെ ന​ഗരത്തിൽ തകർന്നു വീഴുന്ന ആറാമത്തെ കെട്ടിടമാണിത്. അടുത്തിടെ നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് കെട്ടിടങ്ങൾ തകരുന്നതെന്നാണ് അധികൃതർ പറയുന്നത്.…

Read More
Click Here to Follow Us