ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീർ സിംഗും. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകർ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. അടുത്തിടെയാണ് ദീപിക ഗർഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്. താരദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാൻ ഒരുങ്ങുന്നതിനിടെ ഇപ്പോള്‍ രണ്‍വീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്. തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങള്‍ നീക്കിയിരിക്കുകയാണ് രണ്‍വീർ സിംഗ്. 2018 നവംബറിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വർഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകള്‍ രണ്‍വീറിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നീക്കിയിരിക്കുകയാണ്. എന്തിനാണ് താരം…
Read MoreTag: Deepika
രൺവീർ ദീപിക വേർപിരിയലിലേക്കോ?
ബോളിവുഡിലെ പവര്‍ കപ്പിളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായ ഇരുവരും ഏറെ നാളുകൾ പ്രണയിച്ചു നടന്ന ശേഷമാണ് വിവാഹം കഴിക്കുന്നത്. തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാറില്ല ഇരുവരും. അഭിമുഖങ്ങളിലും മറ്റും തങ്ങള്‍ക്ക് പരസ്പരമുള്ള പ്രണയം ഇരുവരും തുറന്ന് സംസാരിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ആരാധകരെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണര്‍ അവാര്‍ഡ്‌സില്‍ ദീപികയും രണ്‍വീറുമെത്തിയിരുന്നു. ദീപികയുടെ അച്ഛനും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസവുമായ പ്രകാശ് പാദുക്കോണും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു.…
Read Moreരൺവീറും ദീപികയും വേർപിരിയലിന്റെ വക്കിൽ
ബോളിവുഡ് താരങ്ങളായ രൺവീർ സിംഗും ദീപിക പദുകോണും വേർപിരിയുന്നതായി റിപ്പോർട്ടുകൾ . ഇരുവർക്കും ഇടയിൽ വിള്ളൽ വന്നതായുള്ള അഭ്യൂഹം സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയാണ് ഇപ്പോൾ .ഇരുവരുടെയും ചില ട്വീറ്റുകളാണ് വാർത്തകൾക്ക് കാരണമാവുന്നത് .ഇതോടെ ആരാധകരും ആശങ്കയിലാണ്. എന്നാൽ തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കി റൺവീർ രംഗത്ത് എത്തിയിരുന്നു. വൈകാതെ തന്നെ തങ്ങളെ വീണ്ടും സ്ക്രീനിൽ ഒരുമിച്ച് കാണാമെന്നും റൺവീർ പറഞ്ഞു . 83 എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018 ൽ ആണ് ദീപിക പദുകോണും രൺവീർസിംഗും വിവാഹിതരായത്.
Read Moreനടി ദീപിക ആശുപത്രിയിൽ
മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച് വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും നിരവധി പരിശോധനകൾക്ക് വിധേയയായ താരം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നാണ് സൂചന. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രൊജക്റ്റ് കെ യുടെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പ് ഉയർന്നതിനെ തുടർന്ന് ജൂണിൽ ദീപികയെ കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More