തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. മഴ തുടരുന്നതിനാൽ വെടിക്കെട്ട് നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ അറിയിച്ചു. ഇന്ന് വൈകീട്ട് 6.30 നാണ് വെടിക്കെട്ട് നടത്താന്‍ ഇന്നലെ ധാരണയായിരുന്നത്. ഇനി എന്നാണ് വെടിക്കെട്ട് നടത്തുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കാലാവസ്ഥ അനുകൂലമായ ദിവസം വെടിക്കെട്ട് വീണ്ടും നടത്തും. ഇത് മൂന്നാം തവണയാണ് തൃശൂർ പൂരം വെടിക്കെട്ട് മാറ്റി വയ്ക്കുന്നത്.
Read MoreTag: DATE CHANGE
കേരള പി.എസ്.സി പരീക്ഷകൾക്ക് മാറ്റം വരുത്തി.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി.പരീക്ഷകൾ മാറ്റി. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എഡ്യൂക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയുടെ പരീക്ഷ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പി.എസ്.സി. വെബ്സൈറ്റിൽ…
Read Moreവാക്‌സിനേഷൻ ക്യാമ്പ് മാറ്റിവെച്ചു.
ബെംഗളൂരു: എ.ഐ.കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ഇന്ന് ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിയിൽ വെച്ച് നടത്താനിരുന്ന മൂന്നാം ഘട്ട വാക്‌സിനേഷൻ ഡ്രൈവ് മാറ്റി വെച്ചു. സാങ്കേതികപരമായ ചില കാര്യങ്ങൾ കാരണമാണ് വാക്‌സിനേഷൻ ഡ്രൈവ് മാറ്റിവെച്ചതെന്നും പകരം 13.09.2021 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 3 മണി വരെ പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്നും കെ.എം.സി.സി അധികൃതർ അറിയിച്ചു, കെ.എം.സി.സിയും ബി.ബി.എം.പിയും സംയുക്തമായി നടത്തുന്ന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി 9964889888 എന്ന നമ്പറിൽ ബന്ധപ്പെടുക.
Read More