ബെംഗളൂരു : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. 48 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും അറിയിപ്പിൽ പറയുന്നു. കേരളം ഈ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും കാറ്റിനുമുള്ള സാധ്യതയുണ്ട്. നിലവിൽ ശക്തമായ വേനൽമഴ ലഭിക്കുന്ന സാഹചര്യത്തിൽ ഈ കാലാവസ്ഥാ മാറ്റങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു. ആയതിനാൽ പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.…
Read MoreTag: Cyclone
ഗജ ചുഴലിക്കാറ്റ്; ഭീഷണി ബെംഗളുരുവിനും: കനത്ത മഴക്കുള്ള സാധ്യതയെന്ന് വിലയിരുത്തൽ
ബെംഗളുരു: തമിഴ്നാട് തീരത്ത് രൂപം പ്രാപിച്ച ഗജ ചുഴലിക്കാറ്റ് ഭീഷണി ബെംഗളുരുവിനും എന്ന് വിലയിരുത്തൽ. ഗജ ശക്തി പ്രാപിച്ചാൽ കനത്ത മഴ ബെംഗളുരുവിലേക്കെത്തുമെന്നുമാണ് വിലയിരുത്തൽ. നവംബർ 15 മുതൽ കരയിലേക്ക് കയറുന്ന ചുഴലിക്കാറ്റ് ബെംഗളുരുവിലേക്കെത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
Read Moreന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.
തിരുവനന്തപുരം: കന്യാകുമാരിക്കു തെക്കും ശ്രീലങ്കയ്ക്കു പടിഞ്ഞാറുമായി ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് സെക്രട്ടറിയേറ്റിലാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ന്യൂനമര്‍ദത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തും. ബുധനാഴ്ച വരെ തെക്കന്‍ തീരത്തു ശക്തമായ കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്കും കാറ്റിനും…
Read More