ഓൺലൈൻ തട്ടിപ്പ്; രോഗി അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത ഡോക്ടർക്ക് ₹20,000 നഷ്ടപ്പെട്ടു

CYBER ONLINE CRIME

ബെംഗളൂരു : ദന്തഡോക്ടറും പാത്തോളജി ലാബിന്റെ ഉടമയുമായ ജി.നാഗജ്യോതി ആണ് സൈബർ തട്ടിപ്പിന് ഇരയായത്. രോഗികളായി വേഷമിട്ട് നിരവധി പേരെയാണ് ഇവർ കബളിപ്പിച്ചത്, വ്യത്യസ്ത സംഭവങ്ങളിൽ നിന്നായി 45,000 രൂപ തട്ടിയെടുത്തു. അടുത്തിടെ ഓൺലൈൻ കൺസൾട്ടേഷൻ ആവശ്യപ്പെട്ടാണ് പ്രതി തന്നെ വിളിച്ചെന്നും ജെപി നഗറിൽ നിന്നുള്ള പ്രവീൺ കുമാർ എന്ന വ്യാജേന പ്രതി തന്റെ പിതാവിന് ഡെന്റൽ ഇംപ്ലാന്റ് ചെയ്യണമെന്നും എന്നും പറഞ്ഞാണ് തന്നെ സമീപിച്ചത്തെന്നു വെസ്റ്റ് ഡിവിഷൻ സൈബർ ക്രൈം പോലീസിന് നൽകിയ പരാതിയിൽ നാഗരഭാവിയിലെ ദന്തഡോക്ടർ ജി.നാഗജ്യോതി പറഞ്ഞു.

Read More

സൈബർ കുറ്റകൃത്യങ്ങളിൽ മുന്നിൽ നമ്മ ബെംഗളൂരു

ബെംഗളൂരു: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന് സി ആർ ബി ) പുറത്ത് വിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ 47% വുംരാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19 നഗരങ്ങളിൽ നിന്നായി 18,867 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ ബെംഗളൂരുവിൽ നിന്ന് മാത്രം 8,892 രജിസ്റ്റർ ചെയ്തു. ഹൈദരാബാദാണ് തൊട്ടുപിന്നിൽ. ഇവിടെ 2,553 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മുംബൈ (2,433), ലക്നൗ (1,465), ഗാസിയാബാദ് (756) എന്നിങ്ങനെയാണ് മറ്റ്‌ നഗരങ്ങളിലെ കേസുകളുടെ എണ്ണം. ഡൽഹിയിൽ…

Read More
Click Here to Follow Us