സൈബർ തട്ടിപ്പ് ; മുൻ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് തട്ടിയത് 89,000 രൂപ

CYBER ONLINE CRIME

ബെംഗളൂരു :സൈബർ കുറ്റകൃത്യത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി, മുൻ ഡയറക്ടർ ജനറലും ഇൻസ്പെക്ടർ ജനറലുമായ ശങ്കർ എം ബിദാരി ഫിഷിംഗ് ആണ് തട്ടിപ്പിന് ഇരയായത്,തട്ടിപ്പുകാരുമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ച ശേഷം അക്കൗണ്ടിൽ നിന്ന് 89,000 രൂപ നഷ്ട്ടപ്പെടുകയായിരുന്നു.പൈസ നഷ്ട്ടപ്പെട്ടതിന് ശേഷമാണ് അവരുടെ കെണിയിൽ അകപ്പെട്ട വിവരം അദ്ദേഹം തിരിച്ചറിയുന്നത്. സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ ഒക്ടോബർ 11 -ന് മൊബൈലിലേക്ക് കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടൊരു സന്ദേശം വരുകയും കുറച്ച് സമയത്തിന് ശേഷം, തട്ടിപ്പുകാരൻ ബാങ്ക് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി…

Read More

സൂക്ഷിക്കുക! സൈബർ തട്ടിപ്പിൻ്റെ”പുതിയ മുഖം”;നഷ്ടപ്പെട്ടത് ലക്ഷങ്ങൾ.

ബെംഗളൂരു: ഒരു വലിയ സൈബർ തട്ടിപ്പിൽ, നഗരത്തിലും പുറത്തുമുള്ള നിരവധി ആളുകളെ സൈബർ കുറ്റവാളികൾ വഞ്ചിച്ചു. കോടിക്കണക്കിന് രൂപയ്ക്ക് നഗരത്തിലെ പ്രശസ്ത സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് (ബിബിഎച്ച്) വൃക്ക വിൽക്കാം എന്ന് തെറ്റ് ധരിപ്പിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. തട്ടിപ്പുകാർ ആശുപത്രിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കുകയും അവിടെയുള്ള ഒരു ഡോക്ടറുടെ പേര് ഉപയോഗിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വൃക്ക വിൽക്കുന്നതിന് മുൻപായി രജിസ്ട്രേഷൻ ചെയ്യണമെന്നും, അതിനായി ആശുപത്രിക്ക് പണം ആവശ്യമാണെന്നും കുറ്റവാളികൾ പറഞ്ഞതിനെത്തുടർന്ന് വൃക്ക വിൽക്കാൻ തയ്യാറുണ്ടായിരുന്ന ചിലർ 25,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ളതുകകൾ തട്ടിപ്പുകാർക്ക് നൽകി.…

Read More

സൈബർ ക്രൈം ഇൻസിഡന്റ് റിപ്പോർട്ട് ആരംഭിക്കാൻ ഒരുങ്ങി ബെംഗളൂരു പോലീസ്

ബെംഗളൂരു: പ്രധാനമായും സാമ്പത്തിക തട്ടിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സൈബർ ക്രൈം ഇൻസിഡന്റ് റിപ്പോർട്ട്(സിഐആർ) സംവിധാനം ഉടൻ ആരംഭിക്കാൻ ബെംഗളൂരു സിറ്റി പോലീസ് ഒരുങ്ങുന്നു. ഇരകൾക്ക് പോലീസിന് ഫോണിലൂടെ  പരാതി നൽകാമെന്നും പരാതി ലഭിച്ചു രണ്ട് മണിക്കൂർ കാലയളവിനുള്ളിൽ ഗുണഭോക്താവിന്റെ അക്കൗണ്ട് മരവിപ്പിക്കാൻ പോലീസിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് ബെംഗളൂരു സിറ്റി പോലീസ് പറഞ്ഞു. സൈബർ ക്രൈം കേസുകളിൽ നിന്ന്, പ്രത്യേകിച്ച് സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഇരകൾക്ക് ഉടനടി ആശ്വാസം ലഭിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ  രാജ്യത്തെ ആദ്യത്തേയും ജനങ്ങൾക്ക് അനുകൂലമായതുമായ സംവിധാനം ആണ്…

Read More
Click Here to Follow Us