അലോപ്പതി പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകൾ: പുതിയ വിവാദവുമായി പതഞ്ജലി

ബെംഗളൂരു: ബാബ രാംദേവ് നടത്തുന്ന പതഞ്ജലി വെൽനസ്, ബ്രാൻഡിന്റെ പരമ്പരാഗത മരുന്നുകൾ ടൈപ്പ് 1 പോലുള്ള നിരവധി അസുഖങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പത്രങ്ങളിൽ അര പേജ് പരസ്യം നൽകിയത് മറ്റൊരു വിവാദത്തിന് കാരണമായി. പ്രമേഹം, തൈറോയ്ഡ്, ആസ്ത്മ എന്നിവയുടെ ചികിത്സയ്ക്ക് ‘അലോപ്പതി പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകൾ’ എന്ന തലക്കെട്ടിലുള്ള പരസ്യം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണന്ന് വിശേഷിപ്പിച്ചുകൊണ്ട് പല മുതിർന്ന ഡോക്ടർമാരും തള്ളിക്കളഞ്ഞു.

രക്തസമ്മർദ്ദം (ബിപി), പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സിക്കാൻ വർഷങ്ങളായി അലോപ്പതി മരുന്നുകൾ കഴിക്കുന്നവരുടെ ജീവിതം നരകമായി മാറിയെന്ന് അവകാശപ്പെടുന്ന പതഞ്ജലി, “ശാസ്ത്രീയ ഗവേഷണ”ത്തിലൂടെ ഇവയെ വേരോടെ പിഴുതെറിയാൻ കഴിഞ്ഞുവെന്ന് പരസ്യത്തിൽ വിളംബരം ചെയ്യുന്നു. കൂടാതെ കോടിക്കണക്കിന് ആളുകളിലെ മേല്പറഞ്ഞ രോഗങ്ങളിൽ നിന്നും മുക്തരാക്കുന്നു എന്നും കൂട്ടിച്ചേർത്തു.

ലോകത്തിലാദ്യമായി ടൈപ്പ് 1 പ്രമേഹം പൂർണ്ണമായും സുഖപ്പെടുത്തുന്നതിൽ പതഞ്ജലി വിജയിച്ചു എന്ന ഉയർന്ന അവകാശവാദമാണ് ഡോക്ടർമാരെ ഏറ്റവും അമ്പരപ്പിച്ചത്. ഇന്ന് വരെ ഇതിന് വൈദ്യശാസ്ത്രപരമായി പരിശോധിച്ചുറപ്പിച്ച ചികിത്സയൊന്നുമില്ല, എന്നാൽ ഒരു “സംയോജിത ചികിത്സയും” സമീകൃതാഹാരവും ഉപയോഗിച്ച് പ്രമേഹം സുഖപ്പെടുത്താമെന്നാണ് പരസ്യം അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ പുതിയൊരു വിവാദത്തിന് വഴി ഒരുക്കിയിരിക്കുകയാണ് ബാബ രാംദേവ് നടത്തുന്ന പതഞ്ജലി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us