ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം ബെംഗളൂരുവിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗൗരമായ ആശങ്കയുണ്ടാക്കുന്നതാണ് 10 വയസ്സിന് താഴെയുള്ള കൂടുതൽ കുട്ടികൾ പോസിറ്റീവ് ആയി മാറുന്നു എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം, പത്ത് വയസ്സിന് താഴെ ഉള്ള 472 കുട്ടികൾക്കാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. വാരാന്ത്യത്തിൽ എത്തുമ്പോൾ ഇത് 500 കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 472 കേസുകളിൽ 244 ആൺകുട്ടികളും 228 പെൺകുട്ടികളുമാണ് ഉള്ളത്. കോവിഡ് രണ്ടാം തരംഗം കുട്ടികളെ കഠിനമായി ബാധിച്ചുവെന്ന് വിദഗ്ദ്ധർ പറയുന്നു, കഴിഞ്ഞ വർഷത്തിൽ നിന്ന്വ്യത്യസ്തമായി പലരും കുട്ടികളുമായി പുറത്ത് ഇറങ്ങുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നു . കുടുംബം ഒന്നിച് വളരെയധികം സഞ്ചരിക്കുന്നു, ഇത്…
Read MoreTag: Covid 19 Bangalore
നഗരത്തിലെ 19 ആശുപത്രികൾക്ക് ലൈസൻസ് നഷ്ടമായി; കാരണം ഇതാണ്…
ബംഗളൂരു: കോവിഡ് രോഗികൾക്കായുള്ള 50 ശതമാനം കിടക്കകൾ നീക്കിവെക്കാത്ത സൗത്ത് സോണിലെ 19 ആശുപത്രികളുടെ ലൈസൻസ് ബി ബി എം പി വ്യാഴാഴ്ച റദ്ദാക്കി. ആശുപത്രികളിൽ നടത്തിയ ഔദ്യോഗിക പരിശോധനക്ക് ശേഷമാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. 2005 ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് ലെ സെക്ഷൻ 58 പ്രകാരം പ്രസ്തുത ആശുപത്രികൾക്കെതിരെ കേസ് എടുത്തതായി സൗത്ത് സോൺ ഹെൽത്ത് ഓഫീസർ ഡോക്ടർ ശിവകുമാർ അറിയിച്ചു. ലൈസെൻസ് റദ്ദ് ചെയ്തത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചു കൊണ്ടുള്ള ബാനറുകൾ ആശുപത്രികൾക്ക് മുമ്പിൽ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. ബസവനഗുഡി…
Read Moreകിടക്ക ലഭിക്കാതെ രോഗികൾ വലയുന്നതായി പരാതി.
ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 രോഗികൾക്കുള്ള ബെഡുകൾ നൽകുന്നകാര്യത്തിൽ കാര്യക്ഷമമായ രീതികൾ ഒരുക്കിയിട്ടുണ്ടെന്നും ബെഡുകളുടെ ലഭ്യത ഒരു ക്ലിക്കിൽ അറിയാമെന്നും മന്ത്രി അറിയിച്ചതിനു ശേഷവും നഗരത്തിൽ ഇപ്പോഴും രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രി പ്രവേശനത്തിനും ബെഡിന്റെ ലഭ്യതക്കും വേണ്ടി വലയുകയാണ്. സർക്കാർ രേഖകളിലും ഡാഷ്ബോർഡിലും മാത്രമാണ് ബെഡുകൾക് ലഭ്യത കാണിക്കുന്നത് എന്നും യഥാർഥ്യത്തിൽ ബെഡുകൾ ഒഴിവില്ലെന്നും ബെഡ് അനുവദിച്ചു കിട്ടുവാൻ കാത്ത് നിൽക്കേണ്ടി വന്ന ഒരു രോഗിയുടെ മകൻ പറഞ്ഞു. രേഖകൾ പ്രകാരം വിക്ടോറിയ ആശുപത്രിയിൽ 550 ബെഡുകൾ ആണ് ഉള്ളത്, പക്ഷെ 146 ബെഡുകളിൽ…
Read Moreനഗരത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശവസംസ്കാരത്തിന് വേണ്ടി വരുന്ന ചിലവ് ഇനി ബി.ബി.എം.പി വഹിക്കും.
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ ശവസംസ്കാരത്തിന് ഇലക്ട്രിക് ശ്‌മശാനത്തിൽ ചിലവാകുന്ന തുക എഴുതിതള്ളിയതായി കർണാടക സർക്കാർ ശനിയാഴ്ച അറിയിച്ചു. ഇതിനായി ചിലവാകുന്ന തുക ബി ബി എം പി വഹിക്കുന്നതായിരിക്കും. കോവിഡ് മൂലം മരണപ്പെട്ടവരുടെ ശവസംസ്കാരത്തിനു ഇനി മുതൽ നഗരത്തിലെ 12 ഇലക്ട്രിക്ക് ശ്മശാനങ്ങളിലും ബി ബി എം പി മുൻ നിശ്ചയിച്ച പ്രകാരമുള്ള തുക നൽകേണ്ടതില്ല. “കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നത് സംബന്ധിച്ചു ബുദ്ധിമുട്ടുകൾ നേരിടുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന…
Read Moreചെറിയ രോഗലക്ഷണങ്ങളോടെ ഉള്ള രോഗിൾക്കായി കോവിഡ് കെയർ സെന്റർ ഒരുക്കി നഗരത്തിലെ അപാർട്മെന്റ്.
ബെംഗളൂരു: കോവിഡ് ചികിത്സ പ്രതിസന്ധികൾക്കിടയിൽ മാതൃകയാകുകയാണ് ബൊമ്മനഹള്ളി സോണിലെ അക്ഷയ് നഗറിലെ ഒരു അപാർട്മെന്റ് കോംപ്ലക്സ്. ചെറിയ രോഗലക്ഷണങ്ങളോട് കൂടിയ കോവിഡ് രോഗികൾക്കും കോവിഡ് ടെസ്റ്റ് ഫലം കാത്തിരിക്കുന്ന അപാർട്മെന്റ് നിവാസികൾക്കുമായി അപാർട്മെന്റ് പരിസരത്ത് രണ്ട് കോവിഡ് കെയർ സെന്ററുകളാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസ് കേസുകൾ കൂടുന്ന സാഹചര്യത്തിലും കോവിഡ് ബെഡുകളുടെ ലഭ്യതകുറവിൽ ആളുകൾ ഭയപെടുമ്പോഴും ഇത്തരം സൗകര്യങ്ങൾ വളരെ ഉപകാരപ്രദമാണ് എന്ന് ഒരു താമസക്കാരൻ പറഞ്ഞു. ഗവൺമെന്റ് പ്രോട്ടോകോൾ പ്രകാരവും ആർ ഡബ്ലിയു എ മാനദണ്ഡങ്ങൾ പ്രകാരവുമാണ് ഇവിട കോവിഡ് കെയർ സെന്ററുകൾ…
Read Moreനഗരത്തിൽ ഇന്നലെ 23 വയസുകാരനടക്കം 2 പേർ കോവിഡ് ബാധിച്ച് മരിച്ചു;31 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ രണ്ട് കോവിഡ് മരണങ്ങളും 31 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 23 ഉം 62 ഉം വയസായ പുരുഷന്മാരാണ് ഇന്നലെ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 30 ആയി. നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം 648 ആയി ഇന്നലെ ആരും രോഗമുക്തി നേടിയില്ല. 319 ആക്റ്റീവ് കേസുകളാണ് നഗരത്തിൽ ഇപ്പോൾ നിലവിൽ ഉള്ളത് . ഇന്നലെ അസുഖം സ്ഥിരീകരിച്ച 31 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും തിരിച്ചെത്തിയവരാണ്. അന്യജില്ലയായ തുംകൂരിൽ നിന്നും വന്ന രണ്ട് പേർക്കും ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട് . അസുഖം…
Read Moreനഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണം.36 പേർക് പുതിയതായി രോഗം സ്ഥിരീകരിച്ചു.പുറത്തു നിന്ന് എത്തിയത് ഒരാൾ മാത്രം.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണങ്ങളും 36 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 28 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 617. ഇന്നലെ ആരും രോഗമുക്തി നേടിയില്ല. നഗരത്തിൽ 290 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് . 61,65,49 വയസായ മൂന്ന് സ്ത്രീകളും ഒരു 52 വയസുകാരനുമാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇന്നലെ അസുഖം സ്ഥിരീകരിച്ച 36 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ് . അസുഖം സ്ഥിരീകരിച്ച 36 പേരിൽ 9…
Read Moreനഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണം. 36 പേർക് പുതിയതായി രോഗം സ്ഥിരീകരിച്ചു.36 ഇൽ പുറത്തു നിന്ന് എത്തിയത് ഒരാൾ മാത്രം
ബെംഗളൂരു : നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണങ്ങളും 36 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 28 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 617. ഇന്നലെ ആരും രോഗമുക്തി നേടിയില്ല. നഗരത്തിൽ 290 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് . 61,65,49 വയസായ മൂന്ന് സ്ത്രീകളും ഒരു 52 വയസുകാരനുമാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇന്നലെ അസുഖം സ്ഥിരീകരിച്ച 36 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ് .അസുഖം സ്ഥിരീകരിച്ച 36 പേരിൽ 9 പേരുടെ…
Read Moreസംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;ആകെ രോഗികളുടെ എണ്ണം 5 ആയി.
ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് – 19 രോഗ ബാധ കൂടി സ്ഥിരീകരിച്ചു. ഗ്രീസ് സന്ദർശിച്ച് തിരിച്ചു വന്ന 26 കാരനാണ് രോഗം സ്ഥിരീകരിച്ചത്, അദ്ദേഹത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ആരോഗ്യസ്ഥിതി മെച്ചമുണ്ടെന്ന് ഇന്ന് ആശുപത്രി പുറത്തു വിട്ട ബുള്ളറ്റിനിൽ പറയുന്നു. യുവാവിൻ്റെ പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെ കണ്ടെത്തുകയും വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശം നൽകുകയും ചെയ്തു. ലഭ്യമായ വിവര പ്രകാരം ഇദ്ദേഹം മുംബൈ സ്വദേശി ആണ്. കഴിഞ്ഞ 6 ന് ഗ്രീസിൽ നിന്ന് മുംബൈയിലെത്തി.തുടർന്ന് 8 ന് ആണ് ഇയാൾ വിമാനമാർഗം…
Read Moreബെംഗളൂരുവിൽ 3 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ബെംഗളൂരു : നഗരത്തിൽ 3 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്നലെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന് ശേഷം നഗരത്തിലെ രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസിൽ ചികിൽസയിൽ കഴിയുന്ന ആളുടെ ഭാര്യക്കും മകൾക്കും സഹപ്രവർത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ സഹപ്രവര്‍ത്തകന്‍ ഇയാളുടെ കൂടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും ഇവിടെ കൂടെ ജോലി ചെയ്യുകയും ചെയ്തതായാണ് അറിവ്. ഇവർ ഇതേ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് അമേരിക്ക സന്ദർശിച്ചതിന് ശേഷം തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് ഇയാൾക്ക്…
Read More