തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന അനുപമയുടെ പരാതിയിൽ പുതിയ വഴിത്തിരിവ്. ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളുകൾ കുഞ്ഞ്, അനുപമ, ഭർത്താവ് അജിത്കുമാർ എന്നിവരിൽനിന്നും തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ചു. ഫലം നാളെ അല്ലങ്കിൽ ബുധനാഴ്ച ലഭിക്കുമെന്നാണ് അറിയിച്ചതെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ അനുപമയുടെയും അജിത്കുമാറിന്റയും കൂടെ ശേഖരിക്കാഞ്ഞത് കൊണ്ട് തന്റെ കുഞ്ഞിന്റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന സംശയം ഇപ്പോഴുമുണ്ടെന്നും അനുപമ വ്യക്തമാക്കി. ആന്ധ്രാപ്രദേശിൽ നിന്ന് ഇന്നലെ രാത്രിയാണ് ദത്ത് നൽകിയ കുഞ്ഞിനെ വിമാനമാർഗം തലസ്ഥാനത് എത്തിച്ചത്. ഈ മാസം…
Read More