തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് ക്ലസ്റ്റര്‍ കൂടി. തിരുവനന്തപുരം ഫാര്‍മസി കോളേജിലാണ് പുതിയ കൊവിഡ് ക്ലസ്റ്റര്‍. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് കോളേജില്‍. ഇത് വരെ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രാവിലെ പത്തനംതിട്ടയില്‍ കൊവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപരും ഫാര്‍മസി കോളേജില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളേജിലാണ് ക്ലസ്റ്റര്‍. സമ്പര്‍ക്ക…
Read MoreTag: COLLEAGE
തമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
ചെന്നൈ: തമിഴ്‌നാട്ടിൽ 11 പുതിയ സർക്കാർ മെഡിക്കൽ കോളേജുകളും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ (CICT) പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനത്തുടനീളമാണ് മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്യുന്നത്, കൂടാതെ തലസ്ഥാന നഗരമായ ചെന്നൈയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കാമ്പസ് തുറക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടന പരിപാടി. പുതിയ മെഡിക്കൽ കോളേജുകൾ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി…
Read More