ബെംഗളൂരു: മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ കര്‍ണാടകയില്‍ അനധികൃതമായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളികള്‍ ഇടിച്ചുനിരത്തണമെന്ന വിവാദ പ്രസ്താവനയുമായി ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്. മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉച്ചഭാഷിണികളിലൂടെ ഹിന്ദു ഭക്തിഗാനങ്ങള്‍ കേള്‍പ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രമോദ് മുത്തലികിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൈസൂരുവില്‍ നടന്ന പരിപാടിക്കിടെ പ്രകോപന പ്രസ്താവനയുമായി തീവ്രഹിന്ദുത്വ സംഘടന നേതാവായ പ്രമോദ് മുത്തലിക് രംഗത്തെത്തിയത്. നിര്‍ബന്ധപൂര്‍വം ആയിരക്കണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മതം മാറ്റുന്നുണ്ടെന്ന് പ്രമോദ് മുത്തലിക് ആരോപിച്ചു. സ്വാധീനിച്ചും നിര്‍ബന്ധിച്ചുമാണ് ഇത്തരം മതമാറ്റം…
Read More