അനധികൃത ക്രിസ്ത്യൻ പള്ളികൾക്കെതിരെ ശ്രീരാമസേന

ബെംഗളൂരു: മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ കര്‍ണാടകയില്‍ അനധികൃതമായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളികള്‍ ഇടിച്ചുനിരത്തണമെന്ന വിവാദ പ്രസ്താവനയുമായി ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്.

മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉച്ചഭാഷിണികളിലൂടെ ഹിന്ദു ഭക്തിഗാനങ്ങള്‍ കേള്‍പ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രമോദ് മുത്തലികിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൈസൂരുവില്‍ നടന്ന പരിപാടിക്കിടെ പ്രകോപന പ്രസ്താവനയുമായി തീവ്രഹിന്ദുത്വ സംഘടന നേതാവായ പ്രമോദ് മുത്തലിക് രംഗത്തെത്തിയത്.

  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി

നിര്‍ബന്ധപൂര്‍വം ആയിരക്കണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മതം മാറ്റുന്നുണ്ടെന്ന് പ്രമോദ് മുത്തലിക് ആരോപിച്ചു. സ്വാധീനിച്ചും നിര്‍ബന്ധിച്ചുമാണ് ഇത്തരം മതമാറ്റം നടക്കുന്നത്. മതപരിവര്‍ത്തനത്തിനെതിരെ കര്‍ശന നിയമം കൊണ്ടുവന്നാല്‍ മാത്രമേ ഇത് തടയാനാകൂ. ഇതോടൊപ്പം, അനധികൃതമായ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസറുകള്‍കൊണ്ട് ഇടിച്ചുനിരത്തണമെന്നും പ്രമോദ് മുത്തലിക് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts