ദില്ലി :കുട്ടികളെ അഭിനയിക്കുന്നതിൽ കർശന നിർദ്ദേശങ്ങൾ പുറത്ത് വിട്ട് ദേശീയ ബാലാവകശ കമ്മീഷൻ. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള കരാറുകൾ സംബന്ധിച്ച കാര്യങ്ങൾ നിർദ്ദേശിച്ചു. സിനിമാ മേഖലയിലെ കുട്ടികൾ വലിയ ചൂഷണത്തിന് ഇരയാകുന്നു എന്നത് സംബന്ധിച്ച് നിരവധി പരാതികൾ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന് ആവശ്യമായ നിർദ്ദേശങ്ങളുമായി ദേശീയ ബാലാവക കമ്മീഷൻ രംഗത്ത് . മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ വീഡിയോ ചിത്രീകരണത്തിനായി ഉപയോഗിക്കരുതെന്ന് ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ മുലയൂട്ടലുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾക്കും, പ്രതിരോധവുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും മൂന്ന്…
Read MoreTag: child artist
സിനിമയിലെ ബാലതാരമായിരുന്ന ശശി തരൂർ
ബാലതാരമായി അഭിനയിച്ച സിനിമയിലെ ശശി തരൂരിന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍. ജയ്ലര്‍ എന്ന ഹിന്ദി സിനിമയില്‍ നടി ഗീതാ ബാലിയുമൊത്തുള്ള തരൂരിന്റെ ചിത്രമാണ് വൈഭവ് പങ്കുവെച്ചത്. വൈഭവിന്റെ ട്വീറ്റ് തരൂര്‍ റിട്വീറ്റ് ചെയ്തു. വർഷങ്ങളായി രഹസ്യമാക്കി സൂക്ഷിച്ചതായിരുന്നു ഇതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ബാലതാരമെന്ന നിലയില്‍ ഒമ്പത് ഹിന്ദി സിനിമകളിലും മലയാളം സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് ചിത്രം പങ്കുവെച്ച് വൈഭവ് കുറിച്ചു. മാസ്റ്റര്‍ ഗ്യാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അദ്ദേഹം അവതിരിപ്പിച്ചതെന്നും ട്വീറ്റില്‍ പറയുന്നു.
Read More