ബെംഗളൂരു : കന്നഡ എഴുത്തുകാരനും കവിയുമായ ചെന്നവീര കനവി (93) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ധാർവാഡിലെ എസ്‌ഡിഎം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1928 ജൂൺ 28 ന് ഗഡഗ് ജില്ലയിലെ ഹോമ്പലിൽ സക്കറെപ്പയുടെയും പാർവതവയുടെയും മകനായി കനവി ജനിച്ചു. സ്കൂൾ, കോളേജ് വിദ്യാഭ്യാസം ധാർവാഡിൽ പൂർത്തിയാക്കി. 1956 മുതൽ 1983 വരെ കർണാടക സർവകലാശാലയുടെ പ്രസാരംഗ ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം 1981-ൽ ജീവധ്വനി (കവിത) എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാർഡ് നേടി.
Read More