റോവർ ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്ര നിമിഷത്തിൻറെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡറിൽ നിന്ന് റോവർ ചന്ദ്രൻറെ ഉപരിതലത്തിൽ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ലാൻഡറിലെ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡർ വിജയ ചന്ദ്രൻറെ മണ്ണിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. നാല് മണിക്കൂറിന് ശേഷം ലാൻഡറിൻ്റെ വാതിലിൽ നിന്ന് റോവർ പുറത്തെത്തി. തുടർന്ന് റോവറിൻറെ സോളാർ പാനൽ നിവർന്ന് സൂര്യപ്രകാശത്തിൽ ബാറ്ററി ചാർജ് ചെയ്തു. ഇതിന് ശേഷമാണ് റോവർ റാംപിലൂടെ സാവധാനം ചന്ദ്രന്റെ പ്രതലത്തിലേക്ക് ഉരുണ്ടിറങ്ങി പര്യവേക്ഷണം തുടങ്ങിയത്. പര്യവേക്ഷണത്തിൽ റോവർ കണ്ടത്തെുന്ന…

Read More
Click Here to Follow Us